ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

അപകടമുണ്ടാകുന്നത് അമ്മയുടെ കാറില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസില്‍ കയറാനായി ഓടുന്നതിനിടെയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Jul 23, 2022, 03:34 PM IST
  • അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്
  • ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ രാവിലെ 7.45 ഓടെയായിരുന്നു അപകടം
  • പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച നന്ദിത
ട്രാക്ക് മുറിച്ച് കടക്കാൻ ശ്രമം ട്രെയിൻ തട്ടി വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം

കണ്ണൂർ : റെയില്‍വേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ വിദ്യാര്‍ത്ഥിനി ട്രെയിന്‍ തട്ടി മരിച്ചു. കക്കാട് ഭാരതീയ വിദ്യാഭവന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി അലവില്‍ നിച്ചുവയല്‍ സ്വദേശിനി നന്ദിത പി കിഷോര്‍ (16) ആണ് മരിച്ചത്. കണ്ണൂര്‍ ചിറയ്ക്കല്‍ അര്‍പ്പാംതോട് റെയില്‍വേ ഗേറ്റില്‍ രാവിലെ 7.45 ഓടെയായിരുന്നു അപകടം ഉണ്ടായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് മരിച്ച നന്ദിത. 

അപകടമുണ്ടാകുന്നത് അമ്മയുടെ കാറില്‍ നിന്നിറങ്ങി സ്‌കൂള്‍ ബസില്‍ കയറാനായി ഓടുന്നതിനിടെയായിരുന്നു . കണ്ണൂരിലേക്ക് വരികയായിരുന്ന പരശുറാം എക്‌സ്പ്രസ് ആണ് കുട്ടിയെ ഇടിച്ചു തെറിപ്പിച്ചത്. ഗേറ്റ് അടച്ചിരിക്കുന്നത് കണ്ട് കാര്‍ നിര്‍ത്തി. നന്ദിത ട്രാക്ക് മുറിച്ചുകടന്ന് ഗേറ്റിന് അപ്പുറത്തേക്ക് പോകുകയായിരുന്നു.  പാളം കടന്നിരുന്നുവെന്നും, എന്നാല്‍ നന്ദിതയുടെ പിന്നിലെ ബാഗ് ട്രെയിനില്‍ കൊളുത്തിയതിനെ തുടര്‍ന്ന് കുട്ടി തെറിച്ചു വീഴുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. 

നന്ദിതയെ നാട്ടുകാര്‍ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലും തുടര്‍ന്ന് മിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിഷോര്‍-ലിസി ദമ്പതികളുടെ ഏകമകളാണ് മരിച്ച നന്ദിത. കിഷോര്‍ നേരത്തെ രോഗം ബാധിച്ച് മരിച്ചിരുന്നു.
  

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News