Narendra Modi: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മോദി; ഗുരുവായൂരില്‍ വന്‍ താരനിര

PM Modi visits Guruvayur temple: തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദര്‍ശനം നടത്തും. 

Written by - Zee Malayalam News Desk | Last Updated : Jan 17, 2024, 09:40 AM IST
  • പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.
  • കനത്ത സുരക്ഷയാണ് ക്ഷേത്രനഗരിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
  • മമ്മൂട്ടിയും മോഹന്‍ലാലും കുടുംബസമേതമാണ് വിവാഹത്തിൽ പങ്കെടുത്തത്.
Narendra Modi: സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തില്‍ പങ്കെടുത്ത് മോദി; ഗുരുവായൂരില്‍ വന്‍ താരനിര

തൃശൂര്‍: നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രധാനമന്ത്രി വിവാഹ വേദിയില്‍ എത്തിയത്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തലിലുള്ള കല്യാണ മണ്ഡപത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. 

രാവിലെ ശ്രീകൃഷ്ണ കോളേജ് ഗ്രൗണ്ടിലെ ഹെലിപാഡിലേയ്ക്ക് ഹെലികോപ്ടറില്‍ എത്തിയ പ്രധാനമന്ത്രിയെ ദേവസ്വം ഭാരവാഹികള്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. റോഡ് മാര്‍ഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയ അദ്ദേഹം അവിടെ വിശ്രമിച്ച ശേഷം വസ്ത്രം മാറി ഗുരുവായൂര്‍ ക്ഷേത്രത്തിലേയ്ക്ക് എത്തി. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് ക്ഷേത്രനഗരിയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. 

ALSO READ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരുവായൂരിലെത്തി; അതിശക്തമായ സുരക്ഷാക്രമീകരണങ്ങൾ

സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പ്രമുഖര്‍ ഗുരുവായൂരിലെത്തിയിട്ടുണ്ട്. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയവര്‍ കുടുംബസമേതമാണ് പങ്കെടുത്തത്. ജയറാം, ഖുഷ്ബു, ദിലീപ് തുടങ്ങിയവരും എത്തിയിട്ടുണ്ട്. ഇന്ന് ഗുരുവായൂരില്‍ വിവാഹതിരാകുന്നവര്‍ക്ക് പ്രധാനമന്ത്രിയ്ക്ക് ഒപ്പം ഫോട്ടോ എടുക്കാനും അവസരം ഒരുക്കിയിട്ടുണ്ട്. 

ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ ശേഷം പ്രധാനമന്ത്രി തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദര്‍ശനം നടത്തും. തിരികെ കൊച്ചിയിലെത്തിയ ശേഷം ഉച്ചയ്ക്ക് 12ന് വില്ലിംഗ്ടണ്‍ ഐലന്‍ഡില്‍ കൊച്ചി രാജ്യാന്തര കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രം, ഡ്രൈ ഡോക്, ഐഒസിയുടെ എല്‍പിജി ഇറക്കുമതി ടെര്‍മിനല്‍ എന്നിവ ഉദ്ഘാടനം ചെയ്യും. പിന്നീട് മറൈന്‍ ഡ്രൈവില്‍ ബിജെപിയുടെ 'ശക്തികേന്ദ്ര പ്രമുഖരുടെ' യോഗത്തില്‍ പങ്കെടുത്തശേഷം മടങ്ങും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News