ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനം വൈകുന്നു

ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കാത്തത് കാരണം കുടുങ്ങിയിരിക്കുന്നത് മുംബൈ പൊലീസാണ്.  

Last Updated : Jun 25, 2019, 10:49 AM IST
ബിനോയ് കോടിയേരിയുടെ ജാമ്യാപേക്ഷയില്‍ തീരുമാനം വൈകുന്നു

മുംബൈ: യുവതിയുടെ പീഡന പരാതിയിലെ അറസ്റ്റ് തടയാന്‍ ബിനോയ്‌ നല്‍കിയ മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനം വൈകുന്നു.  ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കാത്തത് കാരണം കുടുങ്ങിയിരിക്കുന്നത് മുംബൈ പൊലീസാണ്.

ഒളിവിലുള്ള ബിനോയിയെ കണ്ടെത്തിയാല്‍ മാത്രമേ പൊലീസിന് അന്വേഷണം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയൂവെന്ന സാഹചര്യമാണ് ഇപ്പോള്‍. ഹര്‍ജിയില്‍ വ്യാഴാഴ്ചയായിരിക്കും ഉത്തരവ് വരുന്നത്.  അതുവരെ ബിനോയിയെ അറസ്റ്റ് ചെയ്യേണ്ടെന്ന തീരുമാനത്തിലാണ് പോലീസിപ്പോള്‍. 

മുന്‍പ് ലുക്ക്‌ഔട്ട്‌ നോട്ടീസിറക്കാന്‍ പൊലീസ് നടപടി തുടങ്ങിയിരുന്നെങ്കിലും ബിനോയ്‌ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയതോടെ ആ തീരുമാനം തടസ്സപ്പെട്ടു. എന്നാല്‍ ബിനോയിക്കെതിരെ കൂടുതല്‍ ശക്തമായ തെളിവുകള്‍ യുവതിയും കുടുംബവും നിരത്തുകയാണ്. 

എന്തായാലും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉചിതമായ വിധി വന്നതിനുശേഷമേ മുംബൈ പൊലീസിന് അടുത്ത നടപടി എടുക്കാന്‍ സാധിക്കൂ.

Trending News