ശബരിമലയിലെത്തിയ ടാന്‍സ്‌ജെന്‍ഡേഴ്സിനെ പൊലീസ് തടഞ്ഞതായി പരാതി

എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവരെ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.   

Last Updated : Dec 27, 2019, 11:32 AM IST
  • ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പൊലീസ് പമ്പയില്‍ തടഞ്ഞതായി പരാതി.
  • എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവരെ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു.
  • മാത്രമല്ല രേഖകള്‍ പരിശോധിച്ചശേഷം ഇവരെ കടത്തിവിട്ടുവെന്നും പൊലീസ് വ്യക്തമാക്കി.
ശബരിമലയിലെത്തിയ ടാന്‍സ്‌ജെന്‍ഡേഴ്സിനെ പൊലീസ് തടഞ്ഞതായി പരാതി

പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പൊലീസ് പമ്പയില്‍ തടഞ്ഞതായി പരാതി. 

തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് പൊലീസ് തടഞ്ഞത്. പൊലീസ് ഒരു കാരണവുമില്ലാതെയാണ് ഞങ്ങളെ തടഞ്ഞതെന്ന് ട്രാന്‍സ്‌ജെന്‍ഡറായ രഞ്ജു പറഞ്ഞു. എന്നാല്‍ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ ഇവരെ തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 

മാത്രമല്ല രേഖകള്‍ പരിശോധിച്ചശേഷം ഇവരെ കടത്തിവിട്ടുവെന്നും പൊലീസ് വ്യക്തമാക്കി.

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018 സെപ്റ്റംബര്‍ 28 ന്‍റെ വിധി പുനപ്പരിശോധിക്കണമെന്ന ഹര്‍ജികള്‍ ഏഴംഗ ഭരണ ഘടന ബെഞ്ചിനു വിട്ടിരുന്നു. 

ഈ വിധിയ്ക്കു ശേഷമേ ശബരിമല യുവതി പ്രവേശനത്തിന്‍റെ പുന:പരിശോധന ഹര്‍ജികള്‍ കോടതി പരിഗണിക്കുകയുള്ളൂ. ഇതിനിടയില്‍ ശബരിമല ദര്‍ശനത്തിനായി 36 സ്ത്രീകള്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കിയിട്ടുണ്ട്.  

എല്ലാത്തിനുമുപരി നാല്‍പത്തിയൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് ഇന്ന്‍ സമാപ്തി കുറിക്കും. ശേഷം ഡിസംബര്‍ 30 നായിരിക്കും മകരവിളക്ക് മഹോത്സവത്തിനായി ശബരിമല നട തുറക്കുന്നത്.

Trending News