കൊച്ചിയില്‍ അനധികൃത പടക്കഗോഡൗണില്‍ പൊലീസ് റെയ്ഡ്; ടണ്‍ കണക്കിന് പടക്കശേഖരം പിടിച്ചെടുത്തു

എറണാകുളം മാര്‍ക്കറ്റ് റോഡിലെ അനധികൃത പടക്കഗോഡൗണില്‍ പൊലീസ് റെയ്ഡ്. അനധികൃതമായി സൂക്ഷിച്ചിരുന്ന ടണ്‍ കണക്കിന് വെടിമരുന്ന് ശേഖരവും പടക്കങ്ങളും പൊലീസ് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Last Updated : Aug 4, 2016, 02:53 PM IST
കൊച്ചിയില്‍ അനധികൃത പടക്കഗോഡൗണില്‍ പൊലീസ് റെയ്ഡ്; ടണ്‍ കണക്കിന് പടക്കശേഖരം പിടിച്ചെടുത്തു

കൊച്ചി: എറണാകുളം മാര്‍ക്കറ്റ് റോഡിലെ അനധികൃത പടക്കഗോഡൗണില്‍ പൊലീസ് റെയ്ഡ്. അനധികൃതമായി സൂക്ഷിച്ചിരുന്ന ടണ്‍ കണക്കിന് വെടിമരുന്ന് ശേഖരവും പടക്കങ്ങളും പൊലീസ് പിടിച്ചെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കടയുടമയായ ആസാദിന് 500 കി.ഗ്രാം പടക്കം സൂക്ഷിക്കാൻ മാത്രമായിരുന്നു അനുമതിയുണ്ടായിരുന്നത്. ഇതുപയോഗിച്ച് ഇയാൾ വൻതോതിൽ സ്ഫോടക വസ്തുക്കൾ ശേഖരിക്കുകയായിരുന്നു. ഷാഡോ പൊലീസെത്തി ഗോഡൗൺ സീൽ ചെയ്തു. കടയുടമയെ പൊലീസ് കസ്റ്റഡിയിലെടുത്തട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. 

Trending News