Praveshanolsavam 2024: സ്‌കൂൾ പ്രവേശനോത്സവം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

Kerala School Praveshanolsavam 2024: വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ഈ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

Written by - Zee Malayalam News Desk | Last Updated : Jun 3, 2024, 07:06 AM IST
  • വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്നുമുതൽ തുറക്കുകയാണ്
  • വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും
  • പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യപ്രഭാഷണം നടത്തും
Praveshanolsavam 2024: സ്‌കൂൾ പ്രവേശനോത്സവം: സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കും

തിരുവനന്തപുരം: രണ്ടു മാസത്തെ വേനൽ അവധി കഴിഞ്ഞ് സ്കൂളുകൾ ഇന്നുമുതൽ തുറക്കുകയാണ്.  ഇതിന്റെ ഭാഗമായി നടക്കുന്ന സംസ്ഥാനതല പ്രവേശനോത്സവം രാവിലെ 8:45 ന് എറണാകുളം എളമക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനാകുന്ന ഈ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.

Also Read: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ എന്നിവരും മറ്റു ജനപ്രതിനിധികളും വിശിഷ്ടാതിഥികളായി പങ്കെടുക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഓരോ സ്കൂളുകളിലും ഒരുക്കിയിരിക്കുന്നത്. രാവിലെ 9 ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിക്കും. തുടർന്ന് 9:30 ന് സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും.  പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  മുഖ്യപ്രഭാഷണം നടത്തും. 

Also Read: ബുധ-ശുക്ര സംയോഗത്തിലൂടെ ലക്ഷ്മീ നാരായണ യോഗം; ഈ രാശിക്കാർ തൊടുന്നതെല്ലാം 

 

മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്ക് എത്തുമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ പ്രതീക്ഷ. എസ്എസ്എൽസി മൂല്യനിർണയത്തിലെ പൊളിച്ചെഴുത്തും പത്ത് വർഷത്തിന് ശേഷമുള്ള പാഠപുസ്തക മാറ്റങ്ങളുമടക്കം ഈ അധ്യയന വർഷം ഒരുപാട് മാറ്റങ്ങളാണ് വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയം.  ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒമ്പത് ക്ലാസുകളിലാണ് പുതിയ പുസ്തകങ്ങൾ വരുന്നത്. ലിംഗനീതി ഉയർത്തിപ്പിടിക്കുന്ന പാഠഭാഗങ്ങളാണ് ഇത്തവണത്തെ മറ്റൊരു പ്രത്യേകത. മാറ്റമില്ലാത്ത പുസ്തകങ്ങൾ ഇതിനകം കുട്ടികളിലേക്കെത്തിയിട്ടുണ്ട്. കൂടാതെ വലിയ ഇടവേളക്ക് ശേഷം ഒന്നാം ക്ലാസിൽ അക്ഷരമാലയും തിരിച്ചെത്തിയിരിക്കുകയാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.
 

Trending News