തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഗുരുവായൂരിൽ എത്തും. രാവിലെ ഏഴിന് അദ്ദേഹം ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡില്‍ എത്തും. രണ്ട് പൈലറ്റ് ഹെലികോപ്റ്റര്‍ 20 മിനിറ്റ് മുമ്പ് ഹെലിപാഡില്‍ ഇറങ്ങി കവചമായി നിര്‍ത്തും. അതിന് മധ്യത്തിലായി പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റര്‍ വന്നിറങ്ങും. അവിടെ ഭരണകൂടത്തിന്റെ ഔദ്യോഗിക സ്വീകരണവും ബി.ജെ.പി.നേതാക്കളുടെ വരവേല്‍പ്പും കഴിഞ്ഞ് 7.30 ന് ഗുരുവായൂര്‍ ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തുന്ന പ്രധാനമന്ത്രി മുണ്ടും വേഷ്ടിയുമണിഞ്ഞ് 7.40ന് ക്ഷേത്രത്തിലേക്ക് എത്തും.
20 മിനിറ്റ് നീളുന്ന ക്ഷേത്ര ദര്‍ശനത്തിന് ശേഷം വഴിപാടുകള്‍ നടത്തി ക്ഷേത്ര പ്രദക്ഷിണം. താമര കൊണ്ട് തുലാഭാരം നടത്തുമെന്ന് ഉറപ്പായിട്ടില്ല. ക്ഷേത്രത്തില്‍ നിന്ന് പുറത്ത് കടന്ന് പ്രത്യേകമായുള്ള വാഹനത്തില്‍ വീണ്ടും ശ്രീവത്സത്തിലേക്ക്. വേഷം മാറി 8.45ന് ക്ഷേത്രനടയില്‍ സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കും. മറ്റ് മൂന്നു മണ്ഡപങ്ങളില്‍ വിവാഹിതരാകുന്ന നവദമ്പതിമാര്‍ക്ക് കൈകള്‍ വീശി ആശംസ നേരും. ആ സമയം താലിക്കെട്ടുന്ന ദമ്പതിമാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറണം. രാവിലെ ആറ് മുതല്‍ ഒമ്പത് വരെയാണ് ക്ഷേത്രപരിസരത്ത് കര്‍ശന നിയന്ത്രണം. ആ സമയം ക്ഷേത്രത്തിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കാത്തതിനാല്‍ തുലാഭാരവും ചോറൂണും ഉണ്ടാകില്ല. കല്യാണം കഴിഞ്ഞ് ഒമ്പതിന് മോദി തൃപ്രയാര്‍ ക്ഷേത്രത്തിലേയ്ക്ക് പോകും. പിന്നീട് കൊച്ചയിലേക്ക് മടങ്ങും.
ALSO READ: കെ എസ് ചിത്രക്കെതിരെ നടക്കുന്ന വിമർശനങ്ങളിൽ പിന്തുണയുമായി ഖുശ്ബു രംഗത്ത്
ചൊവ്വാഴ്ചയിലെ വിവാഹങ്ങള്‍ കഴിഞ്ഞാല്‍ ക്ഷേത്രനടയിലെ നാല് മണ്ഡപങ്ങളും സ്‌പെഷ്യല്‍ പ്രോട്ടക്ഷന്‍ സംഘത്തിന്റെ നിരീക്ഷണത്തിലാകും. ബുധനാഴ്ച രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് 80 ഓളം വിവാഹങ്ങളാണ്. രാവിലെ ഏഴിനും ഒമ്പതിനും ഇടയിലെ വിവാഹങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. എന്നാല്‍ അന്നേയ്ക്ക് ശീട്ടാക്കിയിട്ടുള്ള കല്യാണങ്ങളും നടക്കും. സമയക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാകുമെന്നേയുള്ളൂ.
ഗുരുവായൂരിലേക്കുള്ള വാഹനങ്ങള്‍ക്ക് ബുധനാഴ്ച രാവിലെ ആറു മുതല്‍ ഒമ്പത് വരെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തൃശ്ശൂര്‍ ഭാഗത്ത് നിന്നുള്ള വാഹനങ്ങള്‍ ചൂണ്ടലില്‍ നിന്ന് കുന്നംകുളം വഴിയാണ് ഗുരുവായൂരിലേക്ക് എത്തേണ്ടത്. ചൂണ്ടല്‍ - ചൊവ്വല്ലൂര്‍പ്പടി വഴി ഗുരുവായൂരിലേക്ക് വാഹനങ്ങള്‍ കടത്തിവിടില്ല. ആറിന് ശേഷം ഒരു വാഹനങ്ങളും ഇന്നര്‍ റിങ് റോഡിലേക്ക് പ്രവേശിക്കരുത്. അയ്യപ്പ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ മമ്മിയൂര്‍ - തമ്പുരാന്‍പടി റോഡരികില്‍ നിര്‍ത്തണം. ചാവക്കാട് - കൊടുങ്ങല്ലൂര്‍ ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ മുതുവട്ടൂരില്‍ നിന്ന് തിരിഞ്ഞ് പടിഞ്ഞാറെ നടയില്‍ ആളെയിറക്കി മഹാരാജ വഴി പഞ്ചാരമുക്കിലൂടെ തിരിച്ചുപോകണം. കുന്നംകുളം ഭാഗത്ത് നിന്നുള്ള ബസ്സുകള്‍ മമ്മിയൂര്‍ സെന്ററില്‍ നിന്ന് മുതുവട്ടൂരിലെത്തി തിരിഞ്ഞ് പടിഞ്ഞാറെ നടയില്‍ ആളെയിറക്കണം. കൈരളി ജംങ്ഷനിലൂടെ വന്ന് മമ്മിയൂര്‍ സെന്ററിലൂടെ തിരിച്ചുപോകണം. സുരക്ഷയ്ക്ക് 3000 പോലീസുകാരെയാണ് വിന്യസിക്കുക. ശ്രീകൃഷ്ണ കോളേജ് ഹെലിപാഡ് മുതല്‍ ഗുരുവായൂര്‍ വരെ നിയന്ത്രണ സമയത്ത് ഇരുചക്രവാഹനങ്ങള്‍ പോലും പരിശോധിച്ച ശേഷമേ കടത്തിവിടുകയുള്ളൂ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.