കോഴിക്കോട്: രൂക്ഷമായ കോവിഡ് വ്യാപനം കാരണം കോഴിക്കോട് ജില്ല ജയിലില്‍ നിന്നും തടവുകാരെ മാറ്റിപ്പാര്‍പ്പിച്ചു. ഇവിടെ ആകെ 158 തടവുകാരാണ് ഉള്ളത്. പക്ഷേ കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഇവരിൽ 53 പേര്‍ക്കാണ് കൊവിഡ് ബാധിച്ചത്. ഇതില്‍ വനിതാ തടവുകാർ മൂന്നു പേരുണ്ട്.
രോഗികള്‍ കൂടിയത് കൊണ്ട് വെസ്റ്റ് ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജ് വനിത ഹോസ്റ്റലിലാണ് രോഗം (Covid19) ബാധിച്ച തടവുകാര്‍ക്കായി സിഎഫ്എല്‍ടിസി ആരംഭിച്ചത്. മാത്രമല്ല രോഗത്തിന്റെ ഗുരുതര ലക്ഷണങ്ങളുള്ള അഞ്ചു പേരെ കോഴിക്കോട് മെഡിക്കല്‍കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ജയിലിലെ ജീവനക്കാർക്ക് ആർക്കും ഇതുവരെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കോഴിക്കോട് കോര്പറേഷൻ ഹോസ്റ്റല്‍ കെട്ടിടം കൈമാറിക്കൊണ്ട് ജില്ലാ കലളക്ടറുടെ അടിയന്തര ഉത്തരവ് ഇന്നലെ പുറത്തിറങ്ങിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. കൂടാതെ കോര്പറേഷന് സെക്രട്ടറിക്ക് കൈമാറിയ ഹോസ്റ്റലില്‍ തുടങ്ങുന്ന സിഎഫ്എല്‍ടിസിയിലേക്ക് ആവശ്യമുള്ള ഡോക്ടർമാരെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിയമിക്കണമെന്നും കളക്ടർ നിർദ്ദേശിച്ചിട്ടുണ്ട്.
ഇത്രയധികം തടവുകാര്‍ ജയിലിന് പുറത്തു താമസിക്കുന്നത് ഇതാദ്യമായാണ്. സാധാരണ ഇത്തരം സന്ദർഭങ്ങളിൽ ജയിലില്‍ തന്നെ പ്രത്യേക ബ്ലോക്കില്‍ എഫ്എല്‍ടിസി സൗകര്യം ഒരുക്കാറാണ് പതിവ്. പക്ഷേ ഇത്തവണ രോഗികള്‍ കൂടിയതോടെ അതിനുള്ള സൗകര്യം ഇല്ലാതായി. ക്രിമിനല്‍ കേസുകളിലുള്‍പ്പെടെ പ്രതികളെ കനത്ത സുരക്ഷയിലാണ് പ്രത്യേക ആബുലന്‍സുകളിൽ ജയിലില്‍ നിന്നും വെസ്റ്റ്ഹില്ലിലെത്തിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...