സ്വകാര്യ ബസ്‌ സമരം: ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

  

Last Updated : Feb 18, 2018, 09:38 AM IST
സ്വകാര്യ ബസ്‌ സമരം: ഗതാഗത മന്ത്രിയുമായുള്ള ചര്‍ച്ച ഇന്ന്

കോഴിക്കോട്: സ്വകാര്യ ബസുകളുടെ സമരം തുടരുന്ന സാഹചര്യത്തില്‍ ബസ്സുടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഇന്ന് ചര്‍ച്ച നടത്തും. വൈകിട്ട് നാല് മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ച് നടക്കുന്ന ചര്‍ച്ച ഔദ്യോഗികമല്ലെന്ന് മന്ത്രി അറിയിച്ചിരുന്നു. 

വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനം കൂട്ടണമെന്നും കുറഞ്ഞ യാത്രാനിരക്ക് 10 രൂപയാക്കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ്സുടമകള്‍ അനിശ്ചിതകാല സമരം നടത്തുന്നത്.  നേരത്തെ മിനിമം നിരക്കില്‍ സര്‍ക്കാര്‍ വര്‍ദ്ധനവ് വരുത്തിയിരുന്നു എന്നാല്‍, അത് കുറവാണെന്ന നിലപാടിലാണ് ബസ്സുടമകള്‍. അതേസമയം, ചെറിയ നീക്കുപോക്കിന് തയാറാണെന്ന സൂചനയും സമരക്കാരുടെ ഭാഗത്ത് നിന്നുണ്ട്.

 

 

Trending News