ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ പ്രതിഷേധം; സമരക്കാർക്ക് നേരെ പോലീസിന്റെ ബലപ്രയോഗം

വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 11:44 AM IST
  • സമരക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി
  • വന്‍ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്
  • കുട്ടിയെ പോലീസ് മർദ്ദിച്ചു എന്നും പരാതി
ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ പ്രതിഷേധം; സമരക്കാർക്ക് നേരെ പോലീസിന്റെ ബലപ്രയോഗം

കോഴിക്കോട്: കോഴിക്കോട് കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധവുമായി നാട്ടുകാര്‍ പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി ഉപരോധിച്ചാണ് സമരം.വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.സമരക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. നഗരസഭയ്ക്ക് പ്ലാന്‍റിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാൻ ഹൈക്കോടതിയിൽനിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു.

ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.  സമരക്കാർക്ക് നേരെ പോലീസിന്റെ ബലപ്രയോഗവും നടന്നു.സ്ത്രീകളും, കുട്ടികളും അടക്കമുള്ളവരെ ബലംപ്രയോഗിച്ച് നീക്കി.കുട്ടിയെ പോലീസ് മർദ്ദിച്ചു എന്നും പരാതി ഉയരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

 

Trending News