ജോലി ചെയ്തത് ലിജിമോളുടെ അറിവോടെ; വ്യാജ രേഖ ചമച്ചാണ് ജോലിയെന്ന് ലിജിമോൾ- പുതുപ്പള്ളിയിൽ വിവാദ പെരുമഴ

പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി പി.ഒ സതിയമ്മയെ കഴിഞ്ഞദിവസമാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്

Written by - Zee Malayalam News Desk | Last Updated : Aug 23, 2023, 05:05 PM IST
  • ഉമ്മൻചാണ്ടിയെ അനുകൂലിച്ച് ഒരു ദൃശ്യമാധ്യമത്തോട് സംസാരിച്ചതിന്റെ പേരിലായിരുന്നു നടപടി എന്നാണ് ആരോപണം
  • ജോലി തിരികെ നൽകണമെന്നാവശ്യപ്പെട്ട് മ്യഗസംരക്ഷണ വകുപ്പിന്റെ ഓഫീസിനു മുൻപിൽ സതിയമ്മ സത്യാഗ്രഹം നടത്തി
  • തന്റെ ജോലി മറ്റൊരാൾ ചെയ്തത് അറിഞ്ഞില്ലെന്നാണ് ലിജിമോളുടെ പ്രതികരണം
ജോലി ചെയ്തത് ലിജിമോളുടെ അറിവോടെ; വ്യാജ രേഖ ചമച്ചാണ് ജോലിയെന്ന് ലിജിമോൾ- പുതുപ്പള്ളിയിൽ വിവാദ പെരുമഴ

പുതുപ്പള്ളി: മൃഗാശുപത്രി താത്കാലിക ജീവനക്കാരിയെ ജോലിയിൽ നിന്ന് പിരിച്ച് വിട്ടതിൽ വിവാദം കൊഴുക്കുന്നു. സതിയമ്മയ്ക്കെതിരെ താത്കാലിക ഒഴിവിൽ ജോലി ചെയ്യേണ്ടിയിരുന്ന ലിജിമോൾ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.വ്യാജ രേഖ ചമച്ച് സതിയമ്മ ജോലി നേടിയെന്നാണ് പരാതി. അതേസമയം ലിജിമോളുടെ അറിവോടെയും സമ്മതത്തോടെയുമാണ് ജോലി ചെയ്തിരുന്നതെന്ന് സതിയമ്മ വ്യക്തമാക്കി.

പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം മൃഗാശുപത്രിയിലെ താൽക്കാലിക ജീവനക്കാരി പി.ഒ സതിയമ്മയെ കഴിഞ്ഞദിവസമാണ് ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്. ഉമ്മൻചാണ്ടിയെ അനുകൂലിച്ച് ഒരു ദൃശ്യമാധ്യമത്തോട് സംസാരിച്ചതിന്റെ പേരിലായിരുന്നു നടപടി എന്നാണ് ആരോപണം യുഡിഎഫ് ഈക്കാര്യംഏറ്റെടുത്തതോടെ സർക്കാരിനെതിരെ പ്രതിഷേധം ശക്തമായി . സതിയമ്മയക്ക് പിന്തുണയുമായി udf നേതാക്കൾ എത്തി. ജോലി തിരികെ നൽകണമെന്നാവശ്യപ്പെട്ട് മ്യഗസംരക്ഷണ വകുപ്പിന്റെ ഓഫീസിനു മുൻപിൽ  സതിയമ്മ  സത്യാഗ്രഹം നടത്തി.

ഇതിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തലുമായി കെ.സി ലിജി മോൾ രംഗത്തെത്തിയത്. തന്റെ ജോലി മറ്റൊരാൾ ചെയ്തത് അറിഞ്ഞില്ലെന്നാണ് ലിജിമോളുടെ പ്രതികരണം. മൃഗാശുപത്രിയില്‍ ജോലിക്ക് അപേക്ഷിച്ചിട്ടില്ലെന്നും സതിയമ്മയ്ക്കൊപ്പം ഒരു കുടുംബശ്രീയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ലിജി മോള്‍ വ്യക്തമാക്കി.

തൻ്റെ പേരിൽ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടന്നിട്ടുണ്ടെങ്കിൽ നടപടി വേണമെന്നും ലിജിമോൾ ആവശ്യപ്പെട്ടു.വ്യാജരേഖ ചമക്കൽ, ആൾമാറാട്ടം, പണാപഹരണം എന്നിവയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ട് ലിജിമോൾ  ജില്ലാ പോലീസ് മേധാവിക്ക്  പരാതി നൽകി. സിപിഎം നേതൃത്വത്തിന്റെ പിന്തുണയോടെ ലിജിമോൾ പോലീസിൽ പരാതി നൽകിയതോടെ സതിയമ്മയും കുടുംബവും  സമ്മർദ്ദത്തിലായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News