Puthupally by-election: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് സെപ്റ്റംബർ 5ന്

Puthupally by-election date announced: ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പ് നടക്കുന്നത്.  

Written by - Zee Malayalam News Desk | Last Updated : Aug 8, 2023, 05:16 PM IST
  • നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 17.
  • തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നു.
  • ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളി വീണ്ടും തിരഞ്ഞെടുപ്പിനൊരുങ്ങുന്നത്.
Puthupally by-election: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; വോട്ടെടുപ്പ് സെപ്റ്റംബർ 5ന്

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 5നാണ് വോട്ടെടുപ്പ് നടക്കുക. സെപ്റ്റംബർ 8നാണ്  വോട്ടെണ്ണൽ. നാമനിർദ്ദേശപത്രിക സമർപ്പിക്കേണ്ട അവസാന തീയതി  ഓഗസ്റ്റ് 17 ആണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മാതൃക പെരുമാറ്റചട്ടം നിലവിൽ വന്നു. 

ജാർഖണ്ഡ്, ത്രിപുര, പശ്ചിമ ബംഗാൾ, ഉത്തരാഖന്ധ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പിനൊപ്പമാണ് കേരളത്തിൽ പുതുപ്പള്ളിയിലും ഉപതിരഞ്ഞെടുപ്പ് നടക്കുക. ചാണ്ടി ഉമ്മൻ യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് അഭ്യൂഹം ശക്തമായി നിലനിൽക്കുകയാണ്. മറുഭാഗത്ത് ജെയ്ക് സി. തോമസിനെ തന്നെ സിപിഎം സ്ഥാനാർഥിയാക്കാനാണ് സാധ്യത. പുതുപ്പള്ളിയിൽ സിപിഎമ്മിൽ നിന്ന് ജില്ല സെക്രട്ടറിയേറ്റ് അംഗമായ റെജി സഖറിയക്കും സാധ്യതയുണ്ടെന്നാണ് വിവരം. രാഷ്ട്രീയ പാർട്ടികൾ വൈകാതെ തന്നെ സ്ഥാനാർഥി പ്രഖ്യാപനം ഉൾപ്പടെ നടത്തും. 

ALSO READ: സംസ്ഥാനത്ത് വിലക്കയറ്റമെന്ന് പ്രതിപക്ഷം, ആരോപണം തള്ളി സര്‍ക്കാര്‍; സഭയില്‍ വാക്‌പോര്

അപ്രതീക്ഷിതമായാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം എത്തിയിരിക്കുന്നത്. ഒക്ടോബറിൽ പ്രഖ്യാപനം വരുമെന്നായിരുന്നു പാർട്ടികൾ പ്രതീക്ഷിച്ചിരുന്നത്. കഷ്ടിച്ച് ഒരു മാസം മാത്രമാണ് ഇനി തിരഞ്ഞെടുപ്പിന് ബാക്കിയുള്ളത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പാർട്ടികൾക്ക് രണ്ടാഴ്ച സജീവമായി കിട്ടും. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്നാണ് പുതുപ്പള്ളിയിൽ ഉപതെരഞ്ഞെടുപ്പിന് സാഹചര്യം ഒരുങ്ങിയത്. ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആരെന്ന ചോദ്യത്തിന് ഉത്തരം തേടുന്ന ഉപതിരഞ്ഞെടുപ്പാണ് നടക്കാനിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ നിര്യാണം കഴിഞ്ഞ് ദിവസങ്ങൾ പിന്നിടുമ്പോഴാണ് ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം എത്തിയിരിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News