Puthuppally by-election 2023: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറക്കി

Puthuppally by election notification issued: ഓ​ഗസ്റ്റ് 10 മുതൽ ഓ​ഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഓ​ഗസ്റ്റ് 18ന് നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന നടക്കും. ഓ​ഗസ്റ്റ് 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.

Written by - Zee Malayalam News Desk | Last Updated : Aug 10, 2023, 04:50 PM IST
  • രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ് നടക്കുക
  • സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണൽ നടക്കും
  • പോളിങ് ശതമാനം ഉയർത്തുന്നതിനൊപ്പം, പരമാവധി പുതിയ വോട്ടർമാരെ പോളിം​ങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു
Puthuppally by-election 2023: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: 2023 സെപ്റ്റംബര്‍ അഞ്ചിന് നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറക്കി. ഓ​ഗസ്റ്റ് 10 മുതൽ ഓ​ഗസ്റ്റ് 17 വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. ഓ​ഗസ്റ്റ് 18ന് നാമനിർദേശ പത്രികകളുടെ സൂഷ്മപരിശോധന നടക്കും. ഓ​ഗസ്റ്റ് 21 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി. സെപ്റ്റംബര്‍ അഞ്ചിനാണ് തെരഞ്ഞെടുപ്പ്.

രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയാണ് പോളിങ് നടക്കുക. സെപ്റ്റംബര്‍ എട്ടിന് വോട്ടെണ്ണൽ നടക്കും. പോളിങ് ശതമാനം ഉയർത്തുന്നതിനൊപ്പം, പരമാവധി പുതിയ വോട്ടർമാരെ പോളിം​ങ് ബൂത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു.

ഭിന്നശേഷി സൗഹൃദ ബൂത്തുകളും ​ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചുള്ള ഹരിത ബൂത്തുകളും തെരഞ്ഞെടുപ്പിനായി ഒരുക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ വ്യക്തമാക്കി. പുതുപ്പള്ളി മണ്ഡലത്തിലെ ആകെ വോട്ടർമാർ 1,75,605 ആണ്. ഇതിൽ സ്ത്രീ വോട്ടർമാർ 89,897ഉം പുരുഷ വോട്ടർമാർ 85,705ഉം ആണ്.

ALSO READ: Puthuppally by-election 2023: 'ഉപതെരഞ്ഞെടുപ്പ് ഉടൻ പ്രഖ്യാപിച്ചത് അസാധാരണം'; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് തിയതി മാറ്റണമെന്ന് എൽഡിഎഫ്

മൂന്ന് ഭിന്നലിംഗ വോട്ടർമാരാണ് പുതുപ്പള്ളി മണ്ഡലത്തിലുള്ളത്. സ്ത്രീ പുരുഷ അനുപാതം 1049 ആണ്. 80 വയസിന് മുകളിലുള്ള വോട്ടർമാർ 6376. ഭിന്നശേഷിക്കാരായ വോട്ടർമാർ 1765. ഇവരിൽ 1023 പേർ പുരുഷന്മാരും 742 പേർ സ്ത്രീകളുമാണ്. 133 പുരുഷന്മാരും 48 സ്ത്രീകളും ഉൾപ്പെടെ പ്രവാസി വോട്ടർമാർ 181 ആണ്. സർവീസ് വോട്ടർമാർ 138. 

പോളിംങ് സ്റ്റേഷനുകളുടെ എണ്ണം 182 ആണ്. ആകെ പോളിങ് ലൊക്കേഷനുകളുടെ എണ്ണം 96 ആണ്. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതിയായ ആഗസ്റ്റ് 17 വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാവുന്നതാണ്. ഉപതെരഞ്ഞെടുപ്പിൽ എല്ലാ പോളിങ് സ്റ്റേഷനുകളിലും ഇവിഎമ്മുകളും വിവിപാറ്റുകളും ഉപയോഗിക്കും. ആവശ്യാനുസരണം ഇവിഎമ്മുകളും വിവിപാറ്റുകളും ലഭ്യമാക്കുകയും മെഷീനുകളുടെ സഹായത്തോടെ വോട്ടെടുപ്പ് സുഗമമായി നടത്തുന്നതിനും എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുമെന്ന് ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികൾ ടെലിവിഷനിലൂടെയും പത്രത്തിലൂടെയും പ്രചരണ സമയത്ത് മൂന്ന് തവണ ഇത് സംബന്ധിച്ച വിവരം പരസ്യപ്പെടുത്തേണ്ടതുണ്ടെന്നും ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്ന പാർട്ടികൾ വെബ്സൈറ്റിലും ഇക്കാര്യം പരസ്യപ്പെടുത്തണമെന്നും സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News