പിഎസ്‌സി ചോദ്യ പേപ്പറില്‍ 'പുലിമുരുകന്‍'‍!!

ഏതുറക്കത്തിലും തെറ്റാതെ ഉത്തരം പറയുമെന്നാണ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്.   

Updated: Feb 10, 2019, 05:43 PM IST
പിഎസ്‌സി ചോദ്യ പേപ്പറില്‍ 'പുലിമുരുകന്‍'‍!!

കൊച്ചി:മലയാള സിനിമയുടെ എക്കാലത്തെയും മികച്ച ഹിറ്റുകളില്‍ ഒന്നാണ് മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന്‍. 

കുടുംബ പ്രേക്ഷകരും യുവതലമുറയും ഒരേപോലെ സ്വീകരിച്ച ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം 100 കോടി ക്ലബില്‍ ഇടംപിടിച്ചിരിന്നു. ഇപ്പോഴിതാ പിഎസ്‌സി ചോദ്യ പേപ്പറിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് പുലിമുരുകന്‍.  

മലയാളത്തിലെ ആദ്യ 100 കോടി ചിത്രം ഏതാണെന്നായിരുന്നു പിഎസ്‌സിയുടെ ചോദ്യം. ഏതുറക്കത്തിലും തെറ്റാതെ ഉത്തരം പറയുമെന്നാണ് ആരാധകര്‍ ഇതിനോട് പ്രതികരിച്ചത്.