തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി നൽകിയ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. 2021 കാലത്തെ കോവിഡ് ബിസിനസ്സിൽ നഷ്ടമുണ്ടാക്കിയെന്നും ഇതോടെ തന്റെ വരുമാനം കുറഞ്ഞെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജീവ് ചന്ദ്രശേഖർ നാമനിർദ്ദേശ പത്രികയ്ക്കൊപ്പം നൽകിയ സത്യവാങ് മൂലത്തിൽ ആദായനികുതി പരിധിയിൽ വരുന്ന വരുമാനം 680 രൂപ എന്നായിരുന്നു രാജീവ് കാണിച്ചിരുന്നത്. ഇതിനെിരെ കോൺഗ്രസും എൽഡിഎഫും തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കൂടാതെ കോണ്‍ഗ്രസ് ഇതൊരു പ്രചാരണ വിഷയവുമാക്കി മാറ്റി. ഇതിന് പിന്നാലെയാണ് ഇപ്പോൾ രാജീവ് ചന്ദേരശേഖർ വിശധീകരണവുമായി എത്തിയിരിക്കുന്നത്.
ALSO READ: കെ ബാബുവിന് ആശ്വാസം; തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി
സത്യവാങ്മൂലത്തിൽ 28 കോടി രൂപയുടെ ആസ്തി മാത്രമാണ് രാജീവ് വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ജുപിറ്റർ ക്യാപിറ്റൽ അടക്കമുള്ള തന്റെ പ്രധാന കമ്പനികളുടെ വിവരങ്ങൾ ഒന്നും രാജീവ് ചന്ദ്രശേഖർ വെളിപ്പെടുത്തിയിട്ടില്ലെന്നാണ് മഹിളാ കോൺഗ്രസ് നേതാവും അഭിഭാഷകയുമായ അവനി ബൻസാലിന്റെ ആരോപണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.