എംഎൽഎയെ കരിങ്കൊടി കാണിക്കാനിറങ്ങിയ ഡിവൈഎഫ്ഐ പ്രവര്ത്തകര്ക്ക് ആളുമാറി. എംഎല്എയെ വഴിയില് തടഞ്ഞ് കരിങ്കൊടി കാണിക്കുന്നതിന് പകരം തടഞ്ഞത് എംപി രാജ് മോഹന് ഉണ്ണിത്താനെ. എം സി ഖമറുദ്ദീന് എംഎല്എ ചെയര്മാനായ ടാസ്ക് കോളജ് ട്രസ്റ്റിന് വഖഫ് ഭൂമി തട്ടിയെടുത്തു എന്നാരോപിച്ചായിരുന്നു പ്രതിഷേധം
ഇതോടെ സംഘടനയെയും സിപിഎമ്മിനെയും പരിഹസിച്ച് എംപി രാജ് മോഹന് ഉണ്ണിത്താന് തന്നെ രംഗത്തെത്തി. സോഷ്യല് മീഡിയയിലൂടെ രാജ് മോഹൻ ഉണ്ണിത്താന് അയച്ച ശബ്ദ സന്ദേശം വൈറലായിരിക്കുകയാണ്.
Also Read: ബിൻ ലാദനെ രക്തസാക്ഷിയാക്കി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ
സംഭവത്തില് 10 പേര്ക്കെതിരെ കേസെടുത്തിട്ടുണ്ട്. നിരക്ഷരരെ ഇറക്കിയാണോ ഡിവൈഎഫ്ഐ വഴി തടഞ്ഞതെന്ന് വ്യക്തമാക്കണമെന്നും കാരണക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജ് മോഹന് ഉണ്ണിത്താന് എംപി ആവശ്യപ്പെട്ടു.
ഇന്നലെ വൈകീട്ട് അഞ്ചരയോടെ കുമ്പള സഹകരണ ആശുപത്രിക്ക് സമീപമാണ് സംഭവം നടന്നത്. ഒരു സ്വകാര്യ ആശുപത്രിയുടെ ഉദ്ഘാടന ചടങ്ങില് സംബന്ധിച്ച് ഔദ്യോഗിക വാഹനത്തില് കാസര്കോട് ഭാഗത്തേക്ക് വരികയായിരുന്നു ഉണ്ണിത്താന്. വാഹനം കുമ്പളയിലെത്തിയപ്പോള് മഞ്ചേശ്വരം എംഎല്എ എം സി ഖമറുദ്ദീനെതിരെ മുദ്രാവാക്യം വിളിച്ച് 25 ഓളം ഡിവൈഎഫ്ഐ പ്രവര്ത്തകര് എംപിയുടെ വാഹനം തടയുകയായിരുന്നു. കരിങ്കൊടിയും കാട്ടിയിരുന്നു