തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രതിപക്ഷ നേതാവിനെ ചൊല്ലിയുളള തര്‍ക്കങ്ങള്‍ക്ക് പരിഹാരമായി. പ്രതിപക്ഷ നേതാവാകും. രമേശ് ചെന്നിത്തലയെ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായി. നേരത്തെ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പരിഗണിക്കണ്ടയെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നറുക്ക് രമേശ് ചെന്നിത്തലയ്ക്ക് വീഴുകയും ചെയ്തു.
രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഐ ഗ്രൂപ്പ് നേരത്തെ തന്നെ ഉയര്‍ത്തിക്കാട്ടിയിരുന്നു. വട്ടിയൂര്‍ക്കാവില്‍ നിന്നും വിജയിച്ച കെ മുരളീധരന്റെ പേരും പറവൂര്‍ എംഎല്‍എ വിഡി സതീശന്റെ പേരും ഉയര്‍ന്നെങ്കിലും രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഔദോഗിക പ്രഖ്യാപനം ഞായാറാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തിലാകും ഉണ്ടാകുക.
തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയാണ് ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷ സ്ഥാനത്ത് നിന്ന് മാറിനില്ക്കാന് തീരുമാനിച്ചത്. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനായി തുടരാനും ധാരണയായിട്ടുണ്ട്. കെ.സി. ജോസഫ് പ്രതിപക്ഷ ഉപനേതാവായേക്കും.