Ranjith resign: സിംഹാസനം ഇളകി; ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജി വച്ച് രഞ്ജിത്ത്

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി. 

Written by - Zee Malayalam News Desk | Last Updated : Aug 25, 2024, 10:18 AM IST
  • നടിക്ക് മോശം അനുഭവം ഉണ്ടായത് പാലേരി മാണിക്യം സിനിമയുടെ ചർച്ചയ്ക്കിടെ
  • സർക്കാരിനെതിരെയുള്ള സംഘടിത ആക്രമണമെന്ന് രഞ്ജിത്ത്
  • നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് പ്രതികരണം
Ranjith resign: സിംഹാസനം ഇളകി; ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജി വച്ച് രഞ്ജിത്ത്

ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനം രാജി വച്ച് സംവിധായകൻ രഞ്ജിത്ത്. ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി. പാലേരി മാണിക്യം എന്ന സിനിമയുടെ ചർച്ചയ്ക്കിടെ  രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായി എന്നാണ് നടി വെളിപ്പെടുത്തിയത്. ഗുരുതര ആരോപണം ഉയർന്നതിന് പിന്നാലെ വിവിധ കോണുകളിൽ നിന്ന് രാജി ആവശ്യം ഉയർന്നിരുന്നു.

‌അതേസമയം ഇത് സർക്കാരിനെതിരെ ഉള്ള സംഘടിത ആക്രമണമാണെന്നും സത്യം ഒരുനാൾ പുറത്ത് വരുമെന്നും രഞ്ജിത്ത് പ്രതികരിച്ചു. നിയമ നടപടികളുമായ് മുന്നോട്ട് പോവുമെന്നും സംവിധായകൻ പറഞ്ഞു. ആരോപണത്തിന് പിന്നാലെ വൻ പ്രതിഷേധമാണ് സംവിധായകനെതിരെ നടന്നത്. വയനാട്ടിൽ രഞ്ജിത്ത് താമസിച്ച റിസോർട്ടിന് മുൻപിൽ പ്രതിഷേധം ഉണ്ടായ സാഹചര്യത്തിൽ വീടിന് സുരക്ഷ ഏർപ്പെടുത്തിയിരുന്നു. ഇന്നലെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് എടുത്ത് മാറ്റിയിരുന്നു.

Read Also:  സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറി സ്ഥാനമൊഴിഞ്ഞു; രാജി ലൈം​ഗികാരോപണത്തിന് പിന്നാലെ

ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെടുക്കാം എന്നായിരുന്നു മന്ത്രി സജി ചെറിയാന്റെ ആദ്യ നിലപാട്. ഇത് സർക്കാരിനെ വെട്ടിലാക്കിയിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യം എൽഡിഎഫിൽ തന്നെ ശക്തമാവുകയായിരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് ശേഷമുള്ള രണ്ടാമത്തെ രാജിയാണ് ഇത്. മലയാള സിനിമ സംഘടനയായ  അമ്മയുടെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇന്ന് രാവിലെ സിദ്ദിഖ് രാജി വച്ചിരുന്നു. യുവ നടി രേവതി സമ്പത്തിൻ്റെ ആരോപണത്തിന് പിന്നാലെയായിരുന്നു രാജി. വളരെ ചെറിയ പ്രായത്തിൽ നടൻ  ശാരീരികമായി പീഡിപ്പിച്ചു എന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

 

 

Trending News