Ration Dealers Protrest : റേഷൻ വ്യാപാരികൾ വഴി കൊടുത്ത കിറ്റിലൂടെ സർക്കാർ അധികാരത്തിലേറിയതെന്ന് മറക്കരുതെന്ന് മോൻസ് ജോസഫ് MLA

All Kerala Retail Ration Dealers Association സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ 9-ാം ദിനത്തിലെ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്ന കടുത്തുരുത്തി എംഎൽഎ.

Written by - Zee Malayalam News Desk | Last Updated : Sep 9, 2021, 10:56 PM IST
  • സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ 9-ാം ദിനത്തിലെ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്ന കടുത്തുരുത്തി എംഎൽഎ.
  • "കിറ്റ് കൊണ്ടാണ് സർക്കാർ അധികാരത്തിൽ വന്നതെന്ന് മറക്കരുത്" മോൻസ് ജോസഫ് പറഞ്ഞു
Ration Dealers Protrest : റേഷൻ വ്യാപാരികൾ വഴി കൊടുത്ത കിറ്റിലൂടെ സർക്കാർ അധികാരത്തിലേറിയതെന്ന് മറക്കരുതെന്ന് മോൻസ് ജോസഫ് MLA

Thiruvananthapuram : കേരളത്തിലെ അറുപതോളം റേഷൻ വ്യാപാരികൾ കോവിഡ് മൂലം മരണപ്പെട്ടിട്ടും ഒരാശ്വാസ ധനം പോലും പ്രഖ്യാപിക്കാത്ത സർക്കാർ നടപടി ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മോൻസ് ജോസഫ് എം എൽ എ (Mons Joseph) പറഞ്ഞു. ഓൾ കേരള റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ (All Kerala Retail Ration Dealers Association) സെക്രട്ടറിയേറ്റ് പടിക്കൽ നടത്തിവരുന്ന റിലേ സത്യാഗ്രഹ സമരത്തിന്റെ 9-ാം ദിനത്തിലെ ധർണ ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്ന കടുത്തുരുത്തി എംഎൽഎ. 

"കിറ്റ് കൊണ്ടാണ് സർക്കാർ അധികാരത്തിൽ വന്നതെന്ന് മറക്കരുത്" മോൻസ് ജോസഫ് ഓൾ കേരള റീട്ടെയ്ൽ റേഷൻഡീലേഴ്സ് അസോസിയേഷന്റെ സമരം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.

ALSO READ : Ration dealers association: ആറ് ദിവസം പിന്നിട്ട് റേഷൻ വ്യാപാരികളുടെ സമരം; കിറ്റിന്റെ കമ്മീഷൻ കുടിശിക തീർക്കണമെന്ന് ആവശ്യം

കഴിഞ്ഞ പത്തു മാസത്തെ സൗജന്യ കിറ്റിന്റെ കമ്മീഷൻ വ്യാപാരികൾക്ക് നൽകാതെ സേവനമായി കരുത്ണമെന്ന് പറയുമ്പോൾ ഈ സർക്കാർ വീണ്ടും അധികാരത്തിൽ വന്നത് ഈ കിറ്റ് കൊണ്ടാണെന്നുള്ള യാഥാർഥ്യം വിസ്മരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ : Ration Shops: കുടിശ്ശിക അമ്പത്തിയൊന്ന് കോടി , റേഷൻ വ്യാപാരികൾ ഒാണത്തിന് സമരം നടത്തും

കോട്ടയം ജില്ല പ്രസിഡന്റ് വി ജോസഫ് അധ്യക്ഷത വഹിച്ചു. പി ഉബൈദുള്ള  എം എൽ എ  മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ടി മുഹമ്മദാലി, ട്രഷറർ അബൂബക്കർ ഹാജി എന്നിവർ സംസാരിച്ചു. പത്താം ദിവസമായ നാളത്തെ സമരംസജീവ് ജോസഫ് എം എൽ  എ ഉൽഘാടനം ചെയ്യും

ALSO READ : Rsp-Congress Meeting | പരാതികൾ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ്; ചർച്ചയിൽ പൂർണ തൃപ്തിയെന്ന് ആർ.എസ്.പി

കോവിഡ് മൂലം മരണപ്പെട്ട 58 വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് മാന്യമായ നഷ്ടപരിഹാരം നൽകുകയും തൊഴിൽസുരക്ഷ ഉറപ്പുവരുത്തുകയും ചെയ്യുക, റേഷൻ വ്യാപാരികളുടെയും സെയിൽസ്മാൻമാരുടെയും കുടുംബത്തിന് ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News