Rsp-Congress Meeting | പരാതികൾ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ്; ചർച്ചയിൽ പൂർണ തൃപ്തിയെന്ന് ആർ.എസ്.പി

യുഡിഎഫിന് ഹൃദയ ബന്ധമുള്ള പ്രസ്ഥാനമാണ് ആർ.എസ്.പി. ആ ബന്ധം തുടരും

Written by - Zee Malayalam News Desk | Last Updated : Sep 6, 2021, 03:49 PM IST
  • കോൺഗ്രസിലെ തർക്കങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുന്നതിൽ ആർ.എസ്.പി സന്തോഷം പ്രകടിപ്പിച്ചതായും പ്രതിപക്ഷ നേതാവ്
  • ചർച്ചയിൽ സംതൃപ്തരാണെന്ന് ആർ എസ് പി നേതാക്കൾ വ്യക്തമാക്കി.
  • മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി
Rsp-Congress Meeting | പരാതികൾ പരിഹരിക്കുമെന്ന് പ്രതിപക്ഷ നേതാവ്; ചർച്ചയിൽ പൂർണ തൃപ്തിയെന്ന് ആർ.എസ്.പി

തിരുവനന്തപുരം: വിവാദങ്ങൾക്കും ചർച്ചകൾക്കുമിടയിൽ മഞ്ഞുരുക്കം. കോൺഗ്രസ്സുമായുള്ള പ്രശ്നത്തിൽ ആർ.എസ്.പി നിലപാട് മയപ്പെടുത്തുന്നു. ഗൗരവമുള്ള കാര്യങ്ങൾ ആർ.എസ്.പി ശ്രദ്ധയിൽപ്പെടുത്തിയെന്നും ഹ്രസ്വകാലാടിസ്ഥാനത്തിലും ദീർഘകാലാടിസ്ഥാനത്തിലും പരിഹാരം ഉണ്ടാക്കുമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. 

യുഡിഎഫിന് ഹൃദയ ബന്ധമുള്ള പ്രസ്ഥാനമാണ് ആർ.എസ്.പി. ആ ബന്ധം തുടരും. ചവറയിലെ തിരഞ്ഞടുപ്പ് തോൽവി സംബന്ധിച്ചുള്ള ചർച്ചകളല്ല നടന്നത്. മുന്നണിയിലെ രണ്ട് പാർട്ടികൾ തമ്മിൽ കൂടുതൽ അടുപ്പം ഉണ്ടാകാനും മുന്നണി മര്യാദകൾ കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പ് വരുത്താനുമാണ് ചർച്ചകൾ. 

ALSO READ: Congress നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

കോൺഗ്രസിലെ തർക്കങ്ങൾ ശാശ്വത പരിഹാരത്തിലേക്ക് നീങ്ങുന്നതിൽ ആർ.എസ്.പി സന്തോഷം പ്രകടിപ്പിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആർ.എസ്.പിയുമായി അഭിപ്രായ വ്യത്യാസമില്ലെന്നും യു.ഡി.എഫ് സ്ഥാനാർഥികൾക്കെതിരെ പ്രവർത്തിച്ചവർ നടപടി നേരിടേണ്ടി വരുമെന്നും കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു. 

ALSO READ: കോൺ​ഗ്രസിൽ തകർച്ചയുടെ വേ​ഗം കൂടി; പുതിയ മാറ്റങ്ങൾ കോൺ​ഗ്രസിനെ കൂടുതൽ തകർക്കുമെന്ന് A Vijayaraghavan

ചർച്ചയിൽ സംതൃപ്തരാണെന്ന് ആർ എസ് പി നേതാക്കൾ വ്യക്തമാക്കി. കോൺഗ്രസുമായി പ്രശ്നങ്ങൾ ഒന്നുമില്ല. മുന്നണിയെ ശക്തിപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ ഉണ്ടാകുമെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ.അസീസ് വ്യക്തമാക്കി

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News