കൊച്ചി: കുട്ടികളെകൊണ്ട് നഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച കേസിൽ ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി, കേസിൽ സുപ്രീം കോടതി മുകൂർ ജാമ്യാപേക്ഷ തള്ളിയത്തോടെയാണ് ഇവർ കീഴടങ്ങിയത്.
ഇന്നു വൈകുന്നേരം അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിൽ ഹാജരാകുമെന്ന് രഹ്ന ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. കൂടാതെ തുടർ അന്വേഷണത്തിലും നിയമ നടപടികളോടും സഹകരിക്കുമെന്നും രഹന ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു. സ്റ്റേഷനിൽ ഹാജരായ രഹ്നയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
കോറോണ പരിശോധനയ്ക്ക ശേഷം വീഡിയോ കോൺഫറൻസിങ്ങിലൂടെ രഹ്നയെ കോടതിയ്ക്ക് മുന്നിൽ ഹാജരാക്കുമെന്ന് സിഐ അനീഷ് അറിയിച്ചിട്ടുണ്ട്. എന്നാൽ സുപ്രീം കോടതി രഹ്നയുടെ മുങ്കൂർ ജാമ്യം തള്ളിയെന്നത് മാത്രമാണെന്നും തെറ്റ് ചെയ്തിട്ടില്ലെന്ന് കോടതിയിൽ തെളിയിക്കാൻ ആകുമെന്നും രഹ്നയുടെ ഭർത്താവ് മനോജ് ശ്രീധർ പറഞ്ഞു.
മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളിയത്തിനെ തുടർന്ന് രഹ്ന സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും കനത്ത വിമർശനമാണ് രഹ്നയ്ക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. ചിത്രം വരയ്ക്കുന്നത് അശ്ലീലതയുടെ പരിധിയിൽ വരുമെന്ന കാര്യത്തിൽ സംശയമില്ലയെന്നും അതിനു ശേഷമുള്ള പ്രചരണം സമൂഹത്തെ തെറ്റായ പാതയിലേക്ക് നയിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പോക്സോ വകുപ്പുകൾ പ്രകാരവും ഐടി ആക്ടിലെ 67 ബി (ഡി), ബാലനീതി നിയമത്തിലെ 75 മത്തെ വകുപ്പ് പ്രകാരവും ആണ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്