Crime: മകള്‍ എബിവിപിയ്ക്ക് പിരിവ് നല്‍കിയില്ല; ഗുണ്ടകള്‍ റിട്ട. എസ്‌ഐയുടെ വീട് ആക്രമിച്ചു

Gunda attack in Thiruvananthapuram: എബിവിപി പ്രവർത്തകരും മകളും തമ്മിലുള്ള തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് അനിൽകുമാർ ആരോപിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 02:20 PM IST
  • അമരവിള സ്വദേശി അനില്‍കുമാറിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.
  • മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാ സംഘമാണ് അനില്‍കുമാറിന്റെ വീട് ആക്രമിച്ചത്.
  • നെയ്യാറ്റിന്‍കരയിൽ പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
Crime: മകള്‍ എബിവിപിയ്ക്ക് പിരിവ് നല്‍കിയില്ല; ഗുണ്ടകള്‍ റിട്ട. എസ്‌ഐയുടെ വീട് ആക്രമിച്ചു

തിരുവനന്തപുരം: വിരമിച്ച എസ് ഐയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം. അമരവിള സ്വദേശി അനില്‍കുമാറിന്റെ വീടിന് നേരെയാണ് പുലര്‍ച്ചെ രണ്ടരയോടെ ആക്രമണം ഉണ്ടായത്. നെയ്യാറ്റിന്‍കരയിലാണ് സംഭവം. മകളും കോളേജിലെ എബിവിപി പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് അനില്‍കുമാര്‍ ആരോപിച്ചു. 

മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാ സംഘമാണ് അനില്‍കുമാറിന്റെ വീട് ആക്രമിച്ചത്. വീടിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്ത ഗുണ്ടകള്‍ വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും പൂര്‍ണമായി അടിച്ചുതകര്‍ത്തു. രണ്ട് ബൈക്കുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. ധനുവെച്ചപുരം കോളേജില്‍ പഠിക്കുന്ന മകളും എബിവിപി പ്രവര്‍ത്തകരും തമ്മിലുള്ള തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് അനില്‍കുമാര്‍ ആരോപിച്ചു. 

ALSO READ: തലസ്ഥാനത്ത് ​ഗുണ്ടാവിളയാട്ടം; വിവിധയിടങ്ങളിൽ വ്യാപക അക്രമം, ഇടപെട്ട് പോലീസ്

മകള്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് പിരിവ് നല്‍കിയില്ലെന്നും പ്രവര്‍ത്തര്‍ക്കൊപ്പം പ്രകടനത്തിനും മറ്റും പോകാന്‍ തയ്യാറായില്ലെന്നും അനില്‍കുമാര്‍ പറഞ്ഞു. നിന്റെ അച്ഛന്‍ റിട്ടയര്‍ ചെയ്‌തോയെന്ന് എബിവിപി പ്രവര്‍ത്തകര്‍ തന്റെ മകളോട് നിരന്തരം ചോദിക്കാറുണ്ടായിരുന്നുവെന്നും ഈ ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനില്‍കുമാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതികളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം നടത്തുകയാണ്.

അതേസമയം, തിരുവനന്തപുരം ജില്ലയുടെ വിവിധയിടങ്ങളില്‍ ഒരിടവേളയ്ക്ക് ശേഷം ഗുണ്ടാ ആക്രമണം ഉണ്ടായി. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശി ഷിജിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയ നാലംഗ ഗുണ്ടാ സംഘം കമ്പിവടി കൊണ്ട് ഷിജിന്റെ കാല്‍ തല്ലിയൊടിച്ചു. ഷിജിന്റെ ഭാര്യയെയും മര്‍ദ്ദിച്ച ഗുണ്ടകള്‍ വീട്ടിലുണ്ടായിരുന്ന നാല് പവന്‍ സ്വര്‍ണം മോഷ്ടിക്കുകയും ചെയ്തു. ഇതിന് പുറമെ, കഴിഞ്ഞ ദിവസം കാഞ്ഞിരംപാറ ജിമ്മില്‍ ജീവനക്കാരെ മര്‍ദ്ദിച്ചതിന് ഗുണ്ടാ നേതാവ് ശശി എന്ന സന്തോഷ് അറസ്റ്റിലായി. അറസ്റ്റിലായ സന്തോഷ് നിരവധി കേസുകളില്‍ പ്രതിയാണ്. യുവാവിനെ കാല് പിടിപ്പിച്ച ഗുണ്ട ഡാനിക്കും സംഘത്തിനുമെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിട്ടുണ്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News