Crime News: കുറ്റ്യാടി സ്വദേശിനിയുടെ ദുരൂഹ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

Crime News: കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ യുവതിയെ ജൂലൈ 13 നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

Written by - Zee Malayalam News Desk | Last Updated : Aug 4, 2023, 11:29 AM IST
  • കുറ്റ്യാടി സ്വദേശിനിയുടെ ദുരൂഹ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ
  • അറസ്റ്റിലായത് മാവൂർ സ്വദേശിയായ മുഹമ്മദ് അമൽ ആണ്
  • അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്
Crime News: കുറ്റ്യാടി സ്വദേശിനിയുടെ ദുരൂഹ മരണത്തിൽ ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

കോഴിക്കോട്: കുറ്റ്യാടി സ്വദേശിനിയായ ഇരുപത്തിമൂന്നുകാരിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ.  അറസ്റ്റിലായത് മാവൂർ സ്വദേശിയായ മുഹമ്മദ് അമൽ ആണ്. ഇന്നു രാവിലെ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണ, വിവാഹവാഗ്ദാനം നൽകി പീഡനം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അമലിനെതിരെ കേസെടുത്തിരിക്കുന്നത്.

Also Read: Sexually Assaulted: തിരൂരങ്ങാടിയിൽ നാലു വയസുകാരിയെ പീഡിപ്പിച്ചു; മധ്യപ്രദേശ് സ്വദേശി അറസ്റ്റിൽ

കുറ്റ്യാടി പാറക്കൽ സ്വദേശിയും സ്വകാര്യ മാളിലെ ജീവനക്കാരിയുമായ യുവതിയെ ജൂലൈ 13 നാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അമലിനൊപ്പം മേത്തോട്ടുതാഴത്തെ ഗണപതിക്കുന്നിനു സമീപത്തെ വീട്ടിൽ താമസിക്കുന്നതിനിടയിലാണ് യുവതി മരിച്ചത്.   യുവതിയുടെ അച്ഛനിൽ നിന്നും ബന്ധുക്കളിൽ നിന്നും പോലീസ് മൊഴിയെടുത്തിട്ടുണ്ട്. യുവതിയുമായി ഒന്നര വർഷമായി പരിചയമുള്ള മുഹമ്മദ് അമൽ വിവാഹ വാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിൽ വാടകയ്ക്ക് വീടെടുത്തു താമസിച്ചിരുന്നതായാണ് യുവതിയുടെ അച്ഛൻ പറയുന്നത്. മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും യുവതിയുടെ ബന്ധുക്കൾ എത്തും മുൻപ് മൃതദേഹം സ്ഥലത്തുനിന്നു മാറ്റിയത് സംശയം ഉളവാക്കുന്നുവെന്നും പരാതിയുണ്ട്.  

Also Read: ലക്ഷ്മി നാരായണ യോഗത്തിലൂടെ ഈ 5 രാശിക്കാരുടെ ഭാഗ്യം തെളിയും, ലഭിക്കും വൻ ധനനേട്ടം

ഇതിനിടയിൽ കേസ് എഡിജിപിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പട്ടികജാതി-വർഗ സംരക്ഷണ സമിതി ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി ഗോത്രവർഗ കമ്മിഷൻ നോട്ടീസ് നൽകിയിരുന്നു. യുവതിക്കൊപ്പം താമസിച്ച മാവൂർ സ്വദേശിയായ വ്യക്തിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് യുവതിയുടെ പിതാവ് നൽകിയ ഹർജിയിലാണ് കമ്മിഷൻ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്. ഇതിനെ തുടർന്നാണ് മെഡിക്കൽ കോളജ് പോലീസ് അന്വേഷിച്ച കേസ് അസിസ്റ്റന്റ് കമ്മിഷണർ നേരിട്ട് അന്വേഷിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 

Trending News