Thiruvananthapuram: പിണറായി വിജയൻറെ (Pinarayi Vijayan) രണ്ടാം മന്ത്രിസഭയിൽ നിന്ന് കെ കെ ശൈലജയെ ഒഴിവാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി നടി റിമ കല്ലിങ്കൽ (Rima Kallingal) രംഗത്തെത്തി. പെണ്ണിനെന്താ കുഴപ്പം എന്ന് ചോദിച്ച് കൊണ്ട് റിമ പങ്ക് വെച്ച പോസ്റ്റിൽ വൻ ഭൂരിപക്ഷം നേടിയിട്ടും മികച്ച പ്രവർത്തനം കാഴ്ച്ച വെച്ചിട്ടും മുൻ ആരോഗ്യ മന്ത്രിക്ക് സിപിഎമ്മിൽ സ്ഥാനം ലഭിക്കുന്നില്ലെങ്കിൽ പിന്നെ എന്തിന് കഴിയുമെന്നാണ് റിമ ചോദിക്കുന്നത്.
ഇതിനോടൊപ്പം ശൈലജയുടെയും (KK Shailaja) ഗൗരിയമ്മയുടെയും ചിത്രമാണ് റിമ പങ്ക് വെച്ചത്. ചരിത്രം ആവർത്തിക്കുന്നു എന്നാകാം ഇതുകൊണ്ട് താരം സൂചിപ്പിക്കുന്നത്. ഇതിനോടൊപ്പം ടീച്ചറിനെ തിരികെ കൊണ്ട് വരണമെന്നും താരം തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനോടകം തന്നെ കെകെ ശൈലജയെ ഒഴിവാക്കിയതിന് വൻ വിമർശനമാണ് ഉണ്ടായിരിക്കുന്നത്.
ALSO READ: വി.എസിൽ തുടങ്ങി കെ.കെ ഷൈലജ ടീച്ചറിൽ: തലക്ക് മുകളിൽ വളരുന്നതെന്തും വെട്ടുന്ന പിണറായിസം
പാർട്ടി ജനറൽ സെക്രട്ടറി സീതറാം യെച്ചൂരിയും പിബി അംഗം വൃന്ദ കാരാട്ടും സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തെ എതിർത്ത് കൊണ്ട് രംഗത്തെത്തിയിരുന്നു. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റിൽ ചേർന്ന യോഗത്തിലാണ് രണ്ടാം പിണറായി മന്ത്രിസഭയിൽ (Second Pinarayi Vijayan Government) കെകെ ശൈലജ ഉണ്ടാകില്ലെന്ന് തീരുമാനിച്ചത്. രണ്ടാം മന്ത്രിസഭയിൽ മുഖ്യമന്ത്രി ഒഴികെ എല്ലാവരും പുതുമുഖങ്ങൾ ആണ്. തൃത്താലയിൽ ജയിച്ച എംബി രാജേഷ് നിയമസഭാ സ്പീക്കർ ആകും.
ALSO READ: ഉളിയെറിഞ്ഞ് പെരുന്തച്ചൻ; രണ്ടാം പിണറായി മന്ത്രിസഭയെ വിമർശിച്ച് PC George
ആർ ബിന്ദുവും വീണ ജോർജും മന്ത്രിസഭയിൽ സിപിഎമ്മിന്റെ വനിത സാന്നിധ്യം. ഡിവൈഎഫ്ഐ അഖിലേന്ത്യാ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ മരുമകനുമായ പി എ മുഹമ്മദ് റിയാസ് മന്ത്രിസഭയിലെത്തും. ഇവരെ കൂടാതെ നേമത്ത് നിന്നും ജയിച്ച വി ശിവൻക്കുട്ടിയും, കെ രാധാകൃഷ്ണനും മന്ത്രിമാരാകും.'
ALSO READ: Pinarayi 2.0: ക്യാപ്റ്റൻ പിണറായി വിജയൻറെ പുതിയ ടീമിലെ അംഗങ്ങൾ ആരൊക്കെ?
അതിനോടൊപ്പം തന്നെ പി രാജീവ്, കെഎൻ ബാലഗോപാൽ, എംവി ഗോവിന്ദൻ, സജി ചെറിയാൻ, വിഎൻ വാസവൻ വി അബ്ദു റഹ്മാൻ എന്നിവരും മന്ത്രി സ്ഥാനത്തേക്ക് എത്തും. രണ്ടാം പിണറായി വിജയൻ സർക്കാർ ( Pinarayi Vijayan) 20-ാം തിയതി വ്യാഴാഴ്ചയാണ് സത്യപ്രതിജ്ഞ് ചെയ്തി അധികാരം ഏൽക്കുന്നത്.
സിപിഐയും തങ്ങളുടെ മന്ത്രിമാരുടെ പട്ടിക പുറത്ത് വിട്ടു. പി പ്രസാദ്, കെ രാജൻ, ജെ ചിഞ്ചു റാണി, ജിആർ അനിൽ എന്നിവർ മന്ത്രിമാരാകുമെന്ന് സിപിഐ സെക്രട്ടറി കാനം രാജേന്ദ്രൻ അറിയിച്ചു. അടൂർ എംഎൽഎ ചിറ്റയം ഗോപകുമാറാണ് ഡെപ്യുട്ടി സ്പീക്കർ ആകുന്നത്. സിപിഐയുടെ ആദ്യ വനിത മന്ത്രിയാണ് ജെ ചിഞ്ചു റാണി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy