Road Accident: കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാർ യാത്രികൻ മരിച്ചു

അപകടത്തിൽ സാരമായി പരിക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

Written by - Zee Malayalam News Desk | Last Updated : Jan 28, 2023, 11:23 AM IST
  • ഷഫീഖ് മാത്രമാണ് കാറിലുണ്ടായിരുന്നത്.
  • വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഷഫീഖ്.
  • എതിർ ദിശയിൽ വരികയായിരുന്ന ലോറിയുമായാണ് ഷഫീഖ് സഞ്ചരിച്ചിരുന്ന കാർ ഇടിച്ചത്.
Road Accident: കോഴിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാർ യാത്രികൻ മരിച്ചു

കോഴിക്കോട്: പുതുപ്പാടിയിൽ മിൽമ കണ്ടെയ്നർ ലോറിയും നാനോ കാറും കൂട്ടിയിടിച്ച് കാർ യാത്രികൻ മരിച്ചു. മലപ്പുറം ചേലമ്പ്ര കുറ്റിപ്പാല സ്വദേശി ഷഫീഖ് (46) ആണ് മരിച്ചത്. അപകടത്തിൽ സാരമായി പരിക്കേറ്റ ഷഫീഖിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഷഫീഖ് മാത്രമാണ് കാറിലുണ്ടായിരുന്നത്. വയനാട് ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു ഷഫീഖ്. എതിർ ദിശയിൽ വരികയായിരുന്ന ലോറിയുമായാണ് ഷഫീഖ് സഞ്ചരിച്ചിരുന്ന കാർ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.

Wild elephant: ഇടുക്കി സൂര്യനെല്ലിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം; വീട് തകർത്തു

ഇടുക്കി: സൂര്യനെല്ലി ബിഎൽ റാമിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഒരു വീട് ഭാഗികമായി തകർത്തു. മഹേശ്വരിയുടെ വീടാണ് ആക്രമിച്ചത്. മഹേശ്വരിയും മകളും വീട്ടിലുള്ളപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. മഹേശ്വരിയും മകൾ കോകിലയും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തുടർച്ചയായി പ്രദേശത്ത് കാട്ടാനയുടെ ആക്രമണമുണ്ടാകുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.

കഴിഞ്ഞ ദിവസവും ബിഎല്‍ റാമിലും പന്നിയാറിലും കാട്ടാന ആക്രമണം ഉണ്ടായിരുന്നു. ഇന്നലെ കാട്ടാനയുടെ ആക്രമണത്തിൽ ബിഎല്‍ റാമില്‍ വീടും പന്നിയാറില്‍ റേഷന്‍ കടയും തകര്‍ന്നു. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ഫോറസ്റ്റ് വാച്ചര്‍ ശക്തി വേല്‍ കൊല്ലപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും പ്രദേശത്ത് കാട്ടാനയുടെ ആക്രമണം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് തുടർച്ചയായി കാട്ടാനയുടെ ആക്രമണം ഉണ്ടാകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ ബോഡിമെട്ടിന് സമീപം ദേശീയ പാത ഉപരോധിച്ചിരുന്നു.

കുറച്ച് നാളുകളായി ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്തുകളില്‍ കാട്ടാന ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്. ഇന്നലെ ബിഎല്‍റാം സ്വദേശി, കുന്നില്‍ ബെന്നിയുടെ വീടിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ നിന്ന്  ബെന്നിയും ഭാര്യയും അത്ഭുതകരമായാണ് രക്ഷപെട്ടത്. ആക്രമണത്തെ തുടർന്ന് പരിക്കേറ്റ ബെന്നി നിലവിൽ ചികിത്സയിലാണ്.

ശബ്ദം കേട്ട് എത്തിയ നാട്ടുകാര്‍, ബഹളം വെച്ച് ആനയെ ഓടിക്കുകയായിരുന്നു. ഇതോടെ ഇവിടെ നിന്നും പിന്‍വാങ്ങിയ ആന, പന്നിയാര്‍ ഭാഗത്തേയ്ക്ക് എത്തുകയും റേഷന്‍കട തകര്‍ക്കുകയും ചെയ്തു.  ഏതാനും ദിവസങ്ങള്‍ക്കിടെ നാലാം തവണയാണ് അരികൊമ്പന്‍ ഇതേ റേഷന്‍ കടയ്ക്ക് നേരെ ആക്രമണം നടത്തുന്നത്. കാട്ടാന ആക്രമണം പതിവായതോടെ നാട്ടുകാര്‍ അതീവ ആശങ്കയിലാണ്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News