കോട്ടയം: റോബിൻ ബസ് ഉടമ ബേബി ഗിരീഷിനെ പോലീസ് അറസ്റ്റ് ചെയ്തു. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഈരാറ്റുപേട്ടയിലെ ഇയാളുടെ വീട്ടിൽ നിന്നും പോലീസെത്തി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. എറണാകുളം മരട് പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. പൊലീസ് സംഘം ഇന്ന് തന്നെ ഗിരീഷിനെ കോടതിയിൽ ഹാജരാക്കുമെന്നാണ് സൂചന. പരാതി പ്രതികാര നടപടിയാണെന്ന് ഗിരീഷിൻറെ കുടുംബം ആരോപിക്കുന്നു. നേരത്തെ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ടുള്ളതാണീ കേസ്.
വാറണ്ട് പുറപ്പെടുവിച്ചത് എറണാകുളം ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ്. പാലായിലേക്ക് കൊണ്ടുപോയ ഗിരീഷിനെ എറണാകുളത്തേക്ക് കൊണ്ടുവരുമെന്നാണ് വിവരം. അതേസമയം അതേസമയം പ്രതികാര നടപടികൾ തുടരട്ടെ എന്ന് ഭാര്യ നിഷ പ്രതികരിച്ചു. ഒരാഴ്ചയായി കയ്യിൽ ഉണ്ടായിരുന്ന വാറണ്ടാണെന്നാണ് പോലീസ് പറഞ്ഞത്.
അതിനിടയിൽ ഗിരീഷ് തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് കാണിച്ച് ഗിരീഷിൻറെ സഹോദരൻ ബേബി ഡിക്രൂസ് രംഗത്ത് എത്തിയിരുന്നു. ഗിരീഷ് വർഷങ്ങളായി തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്നാണ് ബേബി ഡിക്രൂസ് പറയുന്നത്. മുഖ്യമന്ത്രിക്ക് നേരിട്ടാണ് ഡിക്രൂസ് പരാതി നൽകിയത്. വാടക വീടുകളില്‍ താമസിക്കുന്ന തങ്ങളെ ഭീക്ഷണിപ്പെടുത്തുന്നുണ്ടെന്നും തങ്ങളുടെ സ്വൈര്യ ജീവിതം ഉറപ്പു വരുത്തണമെന്നും ബേബി ഡിക്രൂസ് പറയുന്നു.
വീട്ടില്‍ എത്തി കുട്ടികളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. സ്വത്തുക്കളും വസ്തുക്കളും കയ്യടക്കിയെന്നും കിടപ്പിലായ മാതാപിതാക്കളെ കാണാന്‍ അനുമതി നിഷേധിച്ചെന്നും ഡിക്രൂസ് പറയുന്നു. താനിത് പോലീസിൽ പരാതി നൽകിയെന്നും നടപടി ഉണ്ടായില്ലെന്നും സഹോദരൻ പറയുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.