Rozgar Mela : 2047 ൽ ഭാരതം വികസിതരാജ്യമാക്കും എന്ന പ്രതിജ്ഞയോട് യുവാക്കൾ പ്രവർത്തിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

Thiruvananthapuram Railway Division Rozgar Mela : തിരുവനന്തപുരത്ത് നടന്ന റോസ്ഗര്‍ മേളയില്‍ 210 പേര്‍ക്ക് നേരിട്ട് നിയമനഉത്തരവ് നല്‍കി.

Written by - Zee Malayalam News Desk | Last Updated : Apr 13, 2023, 10:11 PM IST
  • പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദേശീയ റോസ്ഗര്‍ മേള ഉദ്ഘാടനം ചെയ്തു.
  • തിരുവനന്തപുരത്ത് നടന്ന റോസ്ഗര്‍ മേളയില്‍ 210 പേര്‍ക്ക് നേരിട്ട് നിയമനഉത്തരവ് നല്‍കി.
  • ബാക്കിയുള്ള 830 പേര്‍ക്ക് ഓണ്‍ലൈന്‍ വഴിയും നിയമന ഉത്തരവുകള്‍ കൈമാറി.
Rozgar Mela  : 2047 ൽ ഭാരതം വികസിതരാജ്യമാക്കും എന്ന പ്രതിജ്ഞയോട് യുവാക്കൾ പ്രവർത്തിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം : കേന്ദ്ര സർക്കാർ രാജ്യത്തെ പത്ത് ലക്ഷം യുവാക്കൾക്കായി തൊഴിൽ സൗകര്യം ഒരുക്കുന്ന പ്രത്യേക പരിപാടി റോസ്ഗാർ മേള ദക്ഷിണ റെയില്‍വേയുടെ തിരുവനന്തപുരം ഡിവിഷന്‍  സംഘടിപ്പിച്ചു. രാജ്യത്തുടനീളമായി 45 കേന്ദ്രങ്ങളിലായി 71,000 പുതിയ റിക്രീട്ടുകൾക്കായി അവതരിപ്പിച്ച പരിപാടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം റെയിൽവെ ഡിവിഷനിൽ വെച്ച് നടന്ന പരിപാടി കേന്ദ്രമന്ത്രി പങ്കെടുക്കുകയും ചെയ്തു. 210 പുതിയ റിക്രൂട്ടുകൾക്ക് തിരുവനന്തപുരം ഡിവിഷൻ നിയമന പത്രികയും നൽകി.

സർക്കാർ സര്‍വീസുകളിലേക്ക് പുതിയതായി നിയമിതരാകുന്ന യുവാക്കൾ സേവനമനോഭാവത്തോടെ പ്രവര്‍ത്തിക്കണമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍ തിരുവനന്തപുരത്ത് വെച്ച് നടന്ന റോസ്ഗാർ മേളയിൽ പറഞ്ഞു. യുവജനങ്ങള്‍ക്ക് അവരുടെ ശാക്തീകരണത്തിനും രാജ്യത്തിന്റെ വികസനത്തില്‍ പങ്കാളികളാകുന്നതിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ നൽകുകയാണ് കേന്ദ്ര സർക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. 

ALSO READ : Is Pinarayi a Crorepati CM: പിണറായിക്ക് ഒരു കോടിയിലധികം സ്വത്തോ? എന്താണ് ആ കണക്കിലെ യാഥാര്‍ത്ഥ്യം? സത്യം അറിയാം...

രാജ്യത്ത് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ റോസ്ഗര്‍ മേള ഒരു ഉത്തേജകമായി പ്രവര്‍ത്തിക്കുന്നുണ്ട്.  ഉദ്യോഗാർത്ഥികൾ നിരന്തരമായി പഠിക്കുകയും പൗരന്മാരുടെ ആവശ്യങ്ങള്‍ക്ക്  മുന്‍ഗണന നല്‍കുകയും വേണമെന്നും മുരളിധരൻ പറഞ്ഞു. രാജ്യത്തെ 65 ശതമാനത്തോളം വരുന്ന യുവാക്കളിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വലിയ പ്രതീക്ഷയാണ് ഉള്ളത്. 2047 ൽ ഭാരതം വികസിതരാജ്യമാക്കും എന്ന പ്രതിജ്ഞയോട് ചേർന്ന് നിന്ന് യുവാക്കൾ പ്രവർത്തിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപെട്ടു. 

പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദേശീയ റോസ്ഗര്‍ മേള ഉദ്ഘാടനം ചെയ്തു.  തിരുവനന്തപുരത്ത് നടന്ന റോസ്ഗര്‍ മേളയില്‍ 210 പേര്‍ക്ക് നേരിട്ട് നിയമനഉത്തരവ് നല്‍കി.  ബാക്കിയുള്ള  830 പേര്‍ക്ക് ഓണ്‍ലൈന്‍ വഴിയും നിയമന ഉത്തരവുകള്‍ കൈമാറി. തിരുവനന്തപുരം ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എസ് എം ശര്‍മ്മ, അഡീഷണല്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍ എം.വിജയകുമാര്‍ എന്നിവരും പങ്കെടുത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News