ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും

ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍‌ നബൂതിരി ക്ഷേത്ര നട തുറക്കും.  

Last Updated : Oct 26, 2019, 08:05 AM IST
ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട ഇന്ന് തുറക്കും.

ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനരുടെ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വിഎന്‍ വാസുദേവന്‍‌ നബൂതിരി ക്ഷേത്ര നട തുറക്കും.

ഒരു ദിവസത്തേയ്ക്ക് ആണ് നട തുറക്കുന്നത്. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ചുള്ള അഭിഷേകമാണ് ഇന്നത്തെ ദിവസത്തെ പ്രധാന ചടങ്ങ്. 

പൂജകള്‍ കഴിഞ്ഞ് 27 ന് രാത്രി 10 ന് നട അടക്കും. 
 

Trending News