Sabarimala: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

Sabarimala Temnple Open Today: തീർത്ഥാടകർക്ക് രാവിലെ 5:30 മുതൽ 9:30 വരെ നെയ്യഭിഷേകത്തിനുള്ള അവസരമുണ്ട്. നാളെ ചിങ്ങപ്പുലരിയിൽ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയും നടക്കും. 

Written by - Zee Malayalam News Desk | Last Updated : Aug 16, 2023, 12:50 PM IST
  • ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും
  • ഈ മാസം 21 വരെ പൂജകൾ ഉണ്ടാകും
  • തീർത്ഥാടകർക്ക് രാവിലെ 5:30 മുതൽ 9:30 വരെ നെയ്യഭിഷേകത്തിനുള്ള അവസരമുണ്ട്
Sabarimala: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം തുറക്കും

ശബരിമല: ചിങ്ങമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകിട്ട് 5 ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി കെ. ജയരാമൻ നമ്പൂതിരി നട തുറക്കും.  ഈ മാസം 21 വരെ പൂജകൾ ഉണ്ടാകും. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവയും ഉണ്ടാകും.

Also Read: ശബരിമലയിലെ നാണയശേഖരം എണ്ണിത്തിട്ടപ്പെടുത്താൻ തിരുപ്പതി മോഡൽ യന്ത്രം വരും

തീർത്ഥാടകർക്ക് രാവിലെ 5:30 മുതൽ 9:30 വരെ നെയ്യഭിഷേകത്തിനുള്ള അവസരമുണ്ട്. നാളെ ചിങ്ങപ്പുലരിയിൽ അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയും നടക്കും.  പുതുവർഷപ്പുലരിയിൽ തീർത്ഥാടകരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ കെഎസ്ആർടിസി ബസുകൾ പമ്പയിലേക്ക് സർവീസ് നടത്തും.

Also Read: Viral Video: കോഴിക്കുഞ്ഞുങ്ങളെ അടിച്ചുമാറ്റി പൂച്ചക്കുട്ടി, ഞെട്ടിത്തരിച്ച് അമ്മക്കോഴി..! വീഡിയോ വൈറൽ

നിലയ്ക്കൽ-പമ്പ ചെയിൻ സർവീസിനായി 40 ബസുകൾ എത്തിയിട്ടുണ്ട്. ചെങ്ങന്നൂർ, പത്തനംതിട്ട, കുമളി, കൊട്ടാരക്കര, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽനിന്നും പമ്പയിലേക്കുള്ള പ്രത്യേക സർവീസുകളുമുണ്ടാകും. ചെങ്ങന്നൂരിന് 20, പത്തനംതിട്ടയ്ക്ക് 10, കുമളിക്ക് 5 എന്നീ കണക്കിന് ബസുകൾ അധികമായി നൽകിയിട്ടുണ്ട്. തിരുവനന്തപുരം ഡിപ്പോയിൽ നിന്നും പമ്പയ്ക്ക് റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.  ഇത് കൂടാതെ തീർത്ഥാടകരുടെ തിരക്ക് നിയന്ത്രിക്കാൻ വേണ്ടി സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ കൂടുതൽ പോലീസുകാരെയും നിയോഗിച്ചിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News