തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങളിലെത്തുന്ന നാണയശേഖരം എണ്ണി തിട്ടപ്പെടുത്താൻ ഇനി തിരുപ്പതി മോഡല്‍ യന്ത്രം സ്ഥാപിക്കും. സംവിധാനം ഉടൻ നടപ്പാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. മിനിറ്റിൽ 300 നാണയങ്ങൾ എണ്ണിത്തിട്ടപ്പെടുത്തി പായ്ക്കറ്റുകളായി തരംതിരിയ്ക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന കൗണ്ടിങ് മെഷീനാണ് സന്നിധാനത്ത് സ്ഥാപിക്കുന്നത്.
Also Read: കണ്ണൂരിൽ പോലീസുകാരെ ക്ലബിൽ പൂട്ടിയിട്ട് മർദിച്ചു; 4 പേർക്ക് പരിക്ക്
ഇതിന്റെ അടിസ്ഥാനത്തിൽ ദേവസ്വം ബോർഡ് പ്രസിഡന്റെ കെ അനന്തഗോപന്റെ നേതൃത്വത്തിലുള്ള സംഘം തിരുപ്പതിയിലെത്തി യന്ത്ര സംവിധാനത്തെപറ്റി പഠിക്കുകയും കമ്പനി പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തു. ഈ യന്ത്രത്തിന് രണ്ടരക്കോടിയോളം ചെലവ് വരും. ഈ യന്ത്രത്തിനും സ്‌പോൺസർമാർ ഉണ്ട്. ശബരിമലയില്‍ കൂടുതല്‍ സമയമെടുക്കുന്നത് നാണയം എണ്ണുന്നതിനാണ് അതിനാണ് ജീവനക്കാരെ അധികം വേണ്ടിവരുന്നതും. ഇ-കാണിക്ക ഏര്‍പ്പെടുത്തിയതോടെ ഭാവിയില്‍ കാണിക്കയായി കറൻസികൾ കുറയുമെന്നതിനാൽ കണക്കെടുപ്പിൽ വലിയ പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് ബോർഡ് വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ തൽക്കാലം നാണയം എണ്ണുന്ന മെഷീനാണ് സ്ഥാപിക്കുന്നത്.
ശ്രീകോവിലിന് മുന്നിലിരിക്കുന്ന കാണിക്ക വഞ്ചികളിൽ എത്തുന്ന നാണയം ശുദ്ധമാക്കി തരംതിരിക്കുന്നതും യന്ത്രമായിരിക്കും. ഈ യന്ത്രം സ്ഥാപിക്കാൻ ഏതാണ്ട് പത്തുമാസത്തെ കാലാവധി വേണ്ടിവരുന്നതിനാൽ ഈ നവംബറിൽ തുടങ്ങുന്ന തീർത്ഥാടന കാലത്ത് നിലവിലെ രീതി തന്നെ തുടരും. യന്ത്രം സ്ഥാപിക്കുന്നതിലൂടെ ജീവനക്കാരുടെ എണ്ണം കുറയ്ക്കുകയും. നാണയമെണ്ണാൻ 300 പേരെയെങ്കിലും നിയോഗിക്കും. ഇവർക്ക് മാത്രം നല്ലൊരു ചെലവ് ദേവസ്വം ബോർഡിന് വരുന്നുണ്ട്. യന്ത്രം വാങ്ങുന്നതിലൂടെ ആ നഷ്ടം നികത്താമെന്നാണ്റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...