Kerala Gold scam: സ്വർണക്കടത്ത് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ

  സ്വർണക്കടത്ത് കേസിൽ (Gold smuggling case) എങ്ങനെയൊക്കെയാണ് തട്ടിപ്പ് നടത്തിയതെന്ന് സന്ദീപ് നായർ (Sandeep Nair) അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.  കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സരിത്തിനെ നേരത്തെ അറിയാമെന്നും സരിത്തിനെക്കുറിച്ച് റമീസിനോട് പറഞ്ഞിരുന്നുവെന്നും സന്ദീപ് പറഞ്ഞു.  

Written by - Ajitha Kumari | Last Updated : Oct 21, 2020, 03:25 PM IST
  • രണ്ടു തവണയാണ് സ്വർണക്കടത്തിന് ട്രയൽ നടത്തിയതെന്നും അതിനായി നിർബന്ധിച്ചത് സ്വപ്നയാണെന്നും 10 കിലോ വീതം സ്വർണം അയക്കാനാണ് പറഞ്ഞതെന്നും സന്ദീപ് പറഞ്ഞു.
  • സ്വപ്നയ്ക്കെതിരെയുള്ള ക്രിമിനൽ കേസിനെക്കുറിച്ച് ശിവശങ്കർ അറിഞ്ഞിരുന്നുവെന്നും ഇതിന് ശേഷമാണ് സ്വപനയുടെ സ്പേസ് പാർക്കിലെ നിയമനമെന്നും സന്ദീപ് പറഞ്ഞിട്ടുണ്ട്.
Kerala Gold scam:  സ്വർണക്കടത്ത് നടത്തിയ വഴികൾ വെളിപ്പെടുത്തി സന്ദീപ് നായർ

തിരുവനന്തപുരം:  സ്വർണക്കടത്ത് കേസിൽ (Gold smuggling case) എങ്ങനെയൊക്കെയാണ് തട്ടിപ്പ് നടത്തിയതെന്ന് സന്ദീപ് നായർ (Sandeep Nair) അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി.  കോൺസുലേറ്റിൽ ജോലി ചെയ്യുന്ന സരിത്തിനെ നേരത്തെ അറിയാമെന്നും സരിത്തിനെക്കുറിച്ച് റമീസിനോട് പറഞ്ഞിരുന്നുവെന്നും സന്ദീപ് പറഞ്ഞു.  

സ്വപനയെ (Swapna Suresh) പരിചയപ്പെടുത്തിയത് സരിത്താണെന്നും സ്വർണം നയതന്ത്ര ബാഗേജ് വഴി കടത്തിയാൽ പിടിക്കപ്പെടില്ലാന്ന് സ്വപനയാണ് പറഞ്ഞതെന്നും സന്ദീപ് പറഞ്ഞു. ആദ്യമായി സ്വർണക്കടത്ത് നടത്തുന്നതിന് 2019 മെയ് മാസത്തിൽ സരിത്തിന്റെ കാറിനുള്ളിൽ തിരുവനന്തപുരത്ത് (Thiruvananthapuram) വച്ചാണ് ഗൂഡാലോചന നടത്തിയതെന്നും സന്ദീപ് വെളിപ്പെടുത്തിയിട്ടുണ്ട്.  

Also read: Kerala Gold Scam: മുഖ്യമന്ത്രിയുമായി വ്യക്തിപരമായ അടുപ്പം ഇല്ല, അച്ഛൻ മരിച്ചപ്പോൾ വിളിച്ചിരുന്നു

കൂടാതെ രണ്ടു തവണയാണ് സ്വർണക്കടത്തിന് ട്രയൽ നടത്തിയതെന്നും അതിനായി നിർബന്ധിച്ചത് സ്വപ്നയാണെന്നും 10 കിലോ വീതം സ്വർണം അയക്കാനാണ് പറഞ്ഞതെന്നും സന്ദീപ് പറഞ്ഞു.  മാത്രമല്ല സ്വപ്നയ്ക്കെതിരെയുള്ള ക്രിമിനൽ കേസിനെക്കുറിച്ച് ശിവശങ്കർ (M.Shivashankar) അറിഞ്ഞിരുന്നുവെന്നും ഇതിന് ശേഷമാണ് സ്വപനയുടെ സ്പേസ് പാർക്കിലെ നിയമനമെന്നും സന്ദീപ് പറഞ്ഞിട്ടുണ്ട്.  

സ്വർണ്ണക്കടത്തിന് (Gold smuggling case) കിലോയ്ക്ക് 45000 ആണ് റമീസ് കമീഷൻ പറഞ്ഞതെങ്കിലും 1000 യുഎസ് ഡോളറാണ് സ്വപ്ന ആവശ്യപ്പെട്ടതെന്നും സന്ദീപ് പറഞ്ഞു.  കൂടാതെ ലാഇഫെ മിഷനിൽ 5% കമ്മീഷൻ വാഗ്ദാനം ചെയ്തത് സന്തോഷ് ഈപ്പനാണെന്നും സന്ദീപ് വെളിപ്പെടുത്തിയിട്ടുണ്ട്.   

(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)

 

Trending News