Supreme Court: സിദ്ദീഖ് കാപ്പന് രോഗിയായ അമ്മയെ കാണാൻ 5 ദിവസം ഇടക്കാല ജാമ്യം അനുവദിച്ചു

മലയാളി മാധ്യമപ്രവർത്തകൻ  സിദ്ദീഖ് കാപ്പന് 5 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.  ജാമ്യ കാലാവധിക്കിടയിൽ ഏതെങ്കിലും മാധ്യമത്തിനോ സമൂഹമാധ്യമത്തിലോ ഇന്റർവ്യൂ കൊടുക്കാൻ പാടില്ലെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 15, 2021, 03:43 PM IST
  • മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് 5 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.
  • ജാമ്യ കാലാവധിക്കിടയിൽ ഏതെങ്കിലും മാധ്യമത്തിനോ സമൂഹമാധ്യമത്തിലോ ഇന്റർവ്യൂ കൊടുക്കാൻ പാടില്ലെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
  • ഉത്തർ പ്രദേശിൽ വെച്ചാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്.
  • ബന്ധുക്കളെയും ഡോക്ടറിനെയും അല്ലാതെ മറ്റാരെയും കാണാനോ സംസാരിക്കാനോ പാടില്ല എന്ന നിബന്ധന കൂടി സുപ്രീം കോടതി വെച്ചിട്ടുണ്ട്.
Supreme Court: സിദ്ദീഖ് കാപ്പന് രോഗിയായ അമ്മയെ കാണാൻ 5 ദിവസം ഇടക്കാല ജാമ്യം അനുവദിച്ചു

New Delhi: ഹത്രാസിൽ (Hathras) കൂട്ട ബലാത്സംഘത്തിന് ഇരയായി പെൺകുട്ടി കൊല്ലപ്പെട്ട സംഭവം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടയിൽ അറസ്റ്റ് ചെയ്യപ്പെട്ട മലയാളി മാധ്യമപ്രവർത്തകന് 5 ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.  രോഗിയായ അമ്മയെ കാണാനാണ് സുപ്രീം കോടതി (Supreme Court) സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ തലവനായുള്ള ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉത്തർ പ്രദേശിൽ (UP) വെച്ചാണ് സിദ്ദീഖ് കാപ്പൻ അറസ്റ്റിലാവുന്നത്.

ജാമ്യ (Bail) കാലാവധിക്കിടയിൽ ഏതെങ്കിലും മാധ്യമത്തിനോ (Media) സമൂഹമാധ്യമത്തിലോ (Social Media) ഇന്റർവ്യൂ കൊടുക്കാൻ പാടില്ലെന്ന നിബന്ധനയിലാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. എഎസ് ബൊപ്പണ്ണയും വി രാമസുബ്രഹ്മണ്യവും കൂടി ഉൾപ്പെട്ടിട്ടുള്ള ബെഞ്ച് ബന്ധുക്കളെയും ഡോക്ടറിനെയും അല്ലാതെ മറ്റാരെയും കാണാനോ സംസാരിക്കാനോ പാടില്ല എന്ന നിബന്ധന കൂടി വെച്ചിട്ടുണ്ട്.

ALSO READ: War Hero of Indian Army, Captain Philipose Thomas: 48 മണിക്കൂർ മരിച്ചെന്ന് കരുതി മോർ‌ച്ചറിയിൽ കിടന്ന ധീരൻ

ജയിലിൽ (Jail) നിന്ന് ഉത്തർ പ്രദേശ് (Uttarpradesh) പോലീസിനോടൊപ്പമായിരിക്കും (police) സിദ്ദീഖ് നാട്ടിലേക്ക് തിരിക്കുക. അവിടെ കേരള പൊലീസ് (Kerala Police) ഉത്തർ പ്രദേശ് പോലീസിനോട് സഹകരിക്കണമെന്നും സുപ്രീം കോടതി നിർദ്ദേശിച്ചിട്ടുണ്ട്. 2020 ഒക്ടോബർ 5 നാണ് കാപ്പൻ അറസ്റ്റിലായത്. സെംപ്റ്റംബർ 14 ന് നടന്ന കൂട്ടബലാത്സംഘത്തിന് ഇരയായി കൊല്ലപ്പെട്ട കുട്ടിയുടെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അറസ്റ്റ്.

ALSO READ: BJP ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇന്ധന വില കുറച്ചു; അപ്പോഴും കുതിച്ചുയർന്ന് കേരളത്തിലെ പെട്രോൾ, ഡീസൽ വില

സെപ്റ്റംബർ  പതിനാലാം തീയതിയാണ് പത്തൊന്‍പതുകാരിയെ നാലു പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് (Rape) ഇരയാക്കിയത്. കൃഷിയിടത്തില്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍ക്കുട്ടിയാണ് ക്രൂരപീഢനത്തിന് ഇരയായി മരണമടഞ്ഞത്.  അമ്മയും സഹോദരനും ഒപ്പം ഉണ്ടായിരുന്ന പെൺകുട്ടിയെ കാണാതാവുകയും തുടർന്ന് ഗുരുതര പരിക്കുകളോടെ പെൺകുട്ടിയെ കുടുംബം കണ്ടെത്തുകയുമായിരുന്നു. 

കുട്ടിയുടെ ശരീരം വീട്ടുകാരുടെ അനുമതിയില്ലാതെ രാത്രി തന്നെ ദഹിപ്പിച്ചത് കടുത്ത പ്രതിഷേധത്തിന് (Protest) ഇടയാക്കിയിരുന്നു. ഈ സംഭവം റിപ്പോർട്ട് ചെയ്യാനുള്ള യാത്രയ്ക്കിടയിലാണ് സിദ്ദിഖിനെ ഉത്തർ പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News