വീണ്ടും എസ്ഡിപിഐ ആക്രമണം; ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

Last Updated : Jul 17, 2018, 12:27 AM IST
വീണ്ടും എസ്ഡിപിഐ ആക്രമണം; ഡിവൈഎഫ്ഐ പ്രവര്‍ത്തകന് വെട്ടേറ്റു

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഡിവൈഎഫ്ഐ കാരയാട് മേഖലാ ജോ. സെക്രട്ടറിയും എസ്എഫ്ഐ ഏരിയാ കമ്മറ്റി അംഗവുമായ വിഷ്ണുവിനെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു.

വിഷ്ണുവിന്‍റെ ശരീരത്തില്‍ പതിനൊന്നോളം വെട്ടുകള്‍ ഉള്ളതായാണ് റിപ്പോര്‍ട്ട്‌. ഡിവൈഎഫ്ഐ തണ്ടയിൽ താഴെ മേഖലാ കമ്മറ്റി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ വിഷ്ണുവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്.

വിഷ്ണുവിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Updating...

Trending News