ആലപ്പുഴ: എറണാകുളം മഹാരാജാസ് കോളേജിലെ ഫിലോസഫി വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാവുമായ അഭിമന്യൂവിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ ആലപ്പുഴയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനുനേരെ എസ്ഡിപിഐ ആക്രമണം.
ആലപ്പുഴ ചാരുമ്മൂട് എസ്എഫ്ഐ ഏരിയ സെക്രട്ടറിയടക്കമുള്ളവര്‍ക്ക് നേരെയാണ് എസ്ഡിപിഐ ആക്രമണം. ഒരു എസ്എഫ്ഐ നേതാവിന് വെട്ടേറ്റു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്നലെ രാത്രിയാണ് മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവായ അഭിമന്യൂവിനെ ഒരുസംഘം വെട്ടിക്കൊലപ്പെടുത്തിയത്. മറ്റൊരു എസ്എഫ്ഐ പ്രവര്‍ത്തകനായ അര്‍ജുനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമാണ് അഭിമന്യൂ.
അഭിമന്യൂവിനെ വെട്ടിക്കൊലപ്പെടുത്തിയത് ഇരുപതു പേരടങ്ങുന്ന സംഘമാണെന്ന് ദൃക്സാക്ഷിമൊഴിയുണ്ട്. ഇവരില്‍ ഒരാള്‍ മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയാണെന്നും ബാക്കിയുള്ളവര്‍ പുറത്തുനിന്നുള്ളവരാണെന്നും ദൃക്സാക്ഷിയായ അനന്തു പറഞ്ഞു.