സാമ്പത്തിക പ്രതിസന്ധിക്കിടെ വാർഷികാഘോഷത്തിനായി കോടികൾ മാറ്റിവച്ച് സർക്കാർ; ഒന്നാം വാർഷികാഘോഷ പരിപാടികൾക്കായി പൊടിക്കുന്നത് 35.16 കോടി

ഏപ്രിൽ ആദ്യം കണ്ണൂരിൽ ആരംഭിച്ച് മെയ് മാസത്തിൽ തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

Written by - എസ് രഞ്ജിത് | Edited by - Jenish Thomas | Last Updated : Mar 28, 2022, 07:58 PM IST
  • ഏപ്രിൽ ആദ്യം കണ്ണൂരിൽ ആരംഭിച്ച് മെയ് മാസത്തിൽ തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.
  • സർക്കാരിന്റ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം.
  • ഇതിനായി സംസ്ഥാന വ്യാപകമായി പ്രദർശന, വിപണന മേളകൾ സംഘടിപ്പിക്കും.
  • ആറ് കോർപ്പറേഷൻ കേന്ദ്രങ്ങളിലും വിപുലമായ പരിപാടികൾ നടത്താനാണ് തീരുമാനം.ജില്ലാ കേന്ദ്രങ്ങളിലും പ്രചരണ പരിപാടികൾ ഉണ്ടാകും.
സാമ്പത്തിക പ്രതിസന്ധിക്കിടെ വാർഷികാഘോഷത്തിനായി കോടികൾ മാറ്റിവച്ച് സർക്കാർ; ഒന്നാം വാർഷികാഘോഷ പരിപാടികൾക്കായി പൊടിക്കുന്നത് 35.16 കോടി

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് കോടികൾ പൊടിച്ച് കൊണ്ട് രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷികം ആഘോഷിക്കാനൊരുങ്ങി എൽഡിഎഫ് . 35.16 കോടി രൂപയാണ് വാർഷികാഘാഷ പരിപാടികൾക്കായി മാറ്റിവച്ചിരിക്കുന്നത്. ഏപ്രിൽ ആദ്യം കണ്ണൂരിൽ ആരംഭിച്ച് മെയ് മാസത്തിൽ തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്.

സർക്കാരിന്റ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി സംസ്ഥാന വ്യാപകമായി പ്രദർശന, വിപണന മേളകൾ സംഘടിപ്പിക്കും. ആറ് കോർപ്പറേഷൻ കേന്ദ്രങ്ങളിലും വിപുലമായ പരിപാടികൾ നടത്താനാണ് തീരുമാനം.ജില്ലാ കേന്ദ്രങ്ങളിലും പ്രചരണ പരിപാടികൾ ഉണ്ടാകും.

ALSO READ : സർവേ തടയാനാകില്ല; കെ റെയിൽ സാമൂഹികാഘാത സർവേക്കെതിരായ ഹർജി തള്ളി സുപ്രീംകോടതി

 

വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ  നടത്തുന്ന മേളകൾക്ക് പബ്ലിക് റിലേഷൻസ് വകുപ്പാണ് നേതൃത്വം നൽകുന്നത്. മേളയിൽ പങ്കാളികളാകണമെന്നും സ്റ്റാളുകൾ സജ്ജമാക്കണമെന്നുമുളള നിർദേശം എല്ലാ വകുപ്പുകൾക്കും നൽകിയിട്ടുണ്ട്. 

പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട് മെന്റിന് അനുവദിച്ചിരിക്കുന്നത് 3.40 കോടി രൂപയാണ്. പ്രചരണ പരിപാടിയിൽ സജീവ സാന്നിധ്യമാകുന്ന സർക്കാർ വകുപ്പുകൾക്ക് 8 കോടിയും മറ്റ് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും 23.76 കോടി രൂപയും മാറ്റിവച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവും സർക്കാർ പുറത്തിറക്കി.

ALSO READ : കെ റെയിലിന്‍റെ എം ഡി പിണറായിവിജയന്‍റെ ശമ്പളം വാങ്ങുന്നയാളല്ല: കെടി കുഞ്ഞിക്കണ്ണൻ

കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം കൂടുതൽ ജനക്ഷേമ പദ്ധതികൾ ഇക്കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നില്ല. സാമൂഹ്യക്ഷേമ പെൻഷൻ പോലും കൂട്ടാത്തതിന്റെ കാരണമായി സർക്കാർ പറഞ്ഞിരുന്നതും കടുത്ത സമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

Trending News