കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു

അടുത്തിടെ ചൈനാസന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ആള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.   

Last Updated : Feb 2, 2020, 09:58 AM IST
കേരളത്തില്‍ രണ്ടാമത്തെയാള്‍ക്കും കൊറോണ സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കേരളത്തില്‍ വീണ്ടും കൊറോണ ബാധ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളോടെ ഐസോലേഷന്‍ വാര്‍ഡില്‍ തുടരുന്നയാള്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. 

 

 

അടുത്തിടെ ചൈനാസന്ദര്‍ശനത്തിന് ശേഷം തിരിച്ചെത്തിയ ആള്‍ക്കാണ് കൊറോണ ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.  

രോഗിയുടെ ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യത്തങ്ങള്‍ അറിയിച്ചു. പുതിയ കൊറോണ വൈറസ് കേസ് റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി കെകെ ശൈലജ രാവിലെ 10:30 ന് മാധ്യമങ്ങളെ കാണും.

അതേസമയം ആദ്യം രോഗ ബാധ സ്ഥിരീകരിച്ച് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കഴിയുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കുകയും എഴുന്നേറ്റ് നടക്കുകയും സംസാരിക്കുകയും ചെയ്യുന്നുണ്ട്. 

കൂടാതെ പെണ്‍കുട്ടിയുടെ തൊണ്ടവേദനയ്ക്കും ചുമയ്ക്കും കുറവുണ്ട്. പെൺ‍കുട്ടിയുടെ രണ്ടാമത്തെ സാമ്പിള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചിട്ടുണ്ട്. ഇതിന്‍റെ ഫലം കിട്ടിയ ശേഷമായിരിക്കും  അടുത്ത നടപടി സ്വീകരിക്കുന്നത്. 

Trending News