Kerala Police: ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി; പോലീസിനെ വാട്സാപ്പിൽ അറിയിക്കാം

Kerala Police Whatsapp: ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണിയെ കുറിച്ച് 9497980900 എന്ന വാട്സാപ്പ് നമ്പറിൽ പോലീസിനെ അറിയിക്കാം.  

Written by - Zee Malayalam News Desk | Last Updated : Oct 20, 2023, 05:19 PM IST
  • ഈ നമ്പറിലേയ്ക്ക് നേരിട്ടു വിളിക്കാനാവില്ല.
  • ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും.
  • പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.
Kerala Police: ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി; പോലീസിനെ വാട്സാപ്പിൽ അറിയിക്കാം

തിരുവനന്തപുരം: ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി ഇനി മുതൽ പോലീസിനെ വാട്സാപ്പിൽ അറിയിക്കാം. വ്യക്തികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ ചിത്രീകരിച്ച് മറ്റുള്ളവർക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിലാണ് പോലീസിന്റെ ഇടപെടൽ. ഇത്തരം ഭീഷണികൾ, ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവ വാട്സാപ്പ് നമ്പറിൽ അറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. നമ്പർ : 9497980900

ബ്ലാക്ക് മെയിലിങ്, മോർഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓൺലൈൻ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറിൽ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, ശബ്ദസന്ദേശം എന്നീ മാർഗ്ഗങ്ങളിലൂടെ പരാതി നൽകാം. ഈ നമ്പറിലേയ്ക്ക് നേരിട്ടു വിളിക്കാനാവില്ല. ഈ സംവിധാനം 24 മണിക്കൂറും പ്രവർത്തിക്കും. ആവശ്യമുള്ളപക്ഷം പരാതിക്കാരെ തിരികെ വിളിച്ച് വിവരങ്ങൾ ശേഖരിക്കുന്നതാണ്. പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

ALSO READ: ബ്ലാങ്ങാട് ബീച്ചിൽ ഫോട്ടോഷൂട്ടിന് അനധികൃതമായി ഫീസ് ഈടാക്കുന്നു; പ്രതിഷേധവുമായി നാട്ടുകാർ

കണ്ണൂരിൽ പോലീസിനെ കുഴക്കിയ തന്ത്രശാലിയായ കള്ളൻ ഒടുവിൽ പിടിയിൽ

കണ്ണൂർ: കണ്ണൂർ ടൗൺ സ്റ്റേഷൻ പരിധിയിൽ നിരവധി വീടുകൾ കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ കണ്ണൂർ ടൗൺ പോലീസിന്റെ അന്വേഷണ മികവിൽ കണ്ണൂർ ടൗൺ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കണ്ണൂർ സ്റ്റേഷൻ പരിധിയിൽപ്പെട്ട പാതിരിപ്പറമ്പ, മേലെ ചൊവ്വ, താണ, മുഴത്തടം, തുളിച്ചേരി ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ മാസത്തിൽ ഒന്നും രണ്ടും തവണ തുടർച്ചയായി 2 ഉം 3 ഉം ദിവസങ്ങൾ ആൾക്കാർ താമസിക്കുന്ന വീടിന്റെ, മുൻവശം ഡോറോ, ബാത്ത്റൂം വെന്റിലേറ്ററോ തകർത്ത് അകത്ത് കയറി മോഷണ പരമ്പര നടത്തിയ പ്രതിയായ ഷാജഹാനെയാണ് അറസ്റ്റ് ചെയ്തത്. 

കവർച്ചയിൽ തന്റേതായ ശൈലി പിന്തുടരുന്ന പ്രതിയെ കണ്ടെത്താൻ പോലീസ് വളരെയധികം ബുദ്ധിമുട്ടി. കാരണം പ്രതിയെക്കുറിച്ചോ, പ്രതിയുടെ പ്രായം, പ്രതിയുടെ രൂപം, വേഷം, വരുന്ന വഴി, കവർച്ച കഴിഞ്ഞ് പോകുന്ന വഴി ആർക്കും കണ്ടുപിടിക്കാൻ പറ്റിയില്ല. അത്രയും തഴക്കവും പഴക്കവും ചെന്ന ബുദ്ധിമാനും, തന്ത്രശാലിയും, പരിചയവും മെയ്വഴക്കുമുള്ള കള്ളൻ. സിസിടിവി ഉള്ള വീടുകളിൽ കയറി സിസിടിവിയുടെ മുന്നിലൂടെ തന്നെ പ്രതി വീട് കുത്തി തുറക്കാറുണ്ടായിരുന്നു. നിരവധി സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. 

കറുത്ത മാസ്ക്കും, ഗ്ലൗസും, ക്യാപ്പും ധരിച്ച അടിവസ്ത്രം, ബനിയൻ ധരിച്ച ചെറുപ്പക്കാരൻ. ഈ ദൃശ്യം സമൂഹ്യമാധ്യമങ്ങളിലും, പോലീസ് ഗ്രൂപ്പുകളിലും പ്രചരിപ്പിച്ചെങ്കിലും ആളെ കണ്ടെത്താൻ സാധിച്ചില്ല. രണ്ട് മാസത്തിനിടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയുടെ രൂപം, വരുന്ന വഴി, പോകുന്ന വഴി കണ്ടുപിടിച്ചു. വയസ് 50 ന് മുകളിലാണെന്നും, മുണ്ടും ഷർട്ടുമാണ് സ്ഥിരമായ വേഷം എന്നും ബസിൽ വന്നാണ് മോഷണം നടത്തി ബസിൽ തിരിച്ചു പോകുന്ന ആളാണെന്നും തിരിച്ചറിഞ്ഞു.
 
കുത്തുപറമ്പ് ഭാഗത്തു നിന്നും ബസിൽ വരുന്ന കള്ളൻ മോഷണം കഴിഞ്ഞ് തിരിച്ച് പോകുന്നത് തളിപ്പറമ്പ് ഭാഗത്തക്ക്. എന്നാൽ ചില ദിവസം വരുന്നത് തലശ്ശേരി ബസിൽ, തിരിച്ചു പോകുന്നത് ഇരിട്ടി ബസിൽ. വീണ്ടും പോലീസ് ആശയക്കുഴപ്പത്തിലായി. പിന്നീട് അന്വേഷണം കൂത്തുപറമ്പ, തലശ്ശേരി, തളിപ്പറമ്പ ഭാഗത്ത് കൂടി വ്യാപിപ്പിച്ചു. ഉറക്കമൊഴിച്ച് രാത്രിയിൽ വേഷം മാറി നടന്നു. അവസാനം മോഷണം നടത്താനായി കണ്ണൂരിലേക്ക് വരുന്ന വഴി ഷാജഹാൻ പോലീസിന്റെ പിടിയിലായി. സ്വർണ്ണവും പണവും മാത്രമെ മോഷ്ടിക്കൂ. ഇലക്ട്രോണിക്സ് ഉപകരണങ്ങളോ മൊബൈൽ ഫോൺ, ലാപ് ടോപ് ഒന്നും പ്രതി മോഷ്ടിക്കാറില്ല. മോഷണ മുതലായ സ്വർണ്ണം, വെള്ളി തളിപ്പറമ്പിലും മറ്റും ഭാര്യയുടെ സ്വർണ്ണം വീടുപണി നടക്കുന്നതു കൊണ്ട് വിൽക്കുകയാണെന്ന് ജ്വല്ലറിക്കാരെ വിശ്വസിപ്പിച്ച് നല്ല വിലക്ക് തന്നെ വിൽപന നടത്തിയതായും കണ്ടെത്തി.

കഠിന പ്രയത്നത്തിന്റെ ഫലമാണ് ഈ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. പി എ ബിനു മോഹൻ ഇൻസ്പെക്ടർ, എസ് ഐ മാരായ  ഷമീൽ, സവ്യസാചി, നസീബ് സി എച്ച്, ഹാരീസ്, അനീഷ് എ എസ് ഐ മാരായ അജയൻ, രഞ്ചിത്ത് സിപി ഓ മാരായ നാസർ, ഷൈജു, രാജേഷ്, ഷിനോജ്, രമീസ്, ധനേഷ്, ബാബു മണി എന്നിവരാണ് സ്ക്വാസ് അംഗങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News