കോട്ടയം: എം.ജി സർവകലാശാലയിൽ ഗവർണർക്കെതിരെ ബാനർ സ്ഥാപിച്ച് എസ്.എഫ്.ഐ പ്രതിഷേധം. സർവ്വകലശാലയിലെ ഗവർണറുടെ പരിപാടി കഴിഞ്ഞതിനു പിറ്റേദിവസമാണ് പ്രതിഷേധം.വിദ്യാർത്ഥി സംഘടനകളെ അടക്കം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചിരുന്നു.
എം.ജി സർവകലാശാല എസ്.എഫ്.ഐ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സർവകലാശാല കവാടത്തിനു മുന്നിൽ ബാനർ സ്ഥാപിച്ചത്. ചാൻസലറിസം കവാടത്തിന് പുറത്ത് എന്നെഴുതിയ ബാനർ സർവകലാശാലയുടെ പ്രധാന ഗേറ്റിലാണ് സ്ഥാപിച്ചിരിക്കുന്നത്.വ്യാഴാഴ്ച എം.ജി സർവകലാശാല സംഘടിപ്പിച്ച ഡിലിറ്റ് ബിരുദ ദാന ചടങ്ങിൽ അതിഥിയായി ഗവർണർ പങ്കെടുത്തിരുന്നു.
ഈ ചടങ്ങിലേയ്ക്കുള്ള യാത്രയ്ക്കിടെ സർവകലാശാല കവാടത്തിൽ എസ്.എഫ്.ഐ ഒട്ടിച്ച പോസ്റ്ററിനെ അടക്കം ഗവർണർ വിമർശിച്ചിരുന്നു. ഈ വിഷയത്തിലാണ് ഇപ്പോൾ ഗവർണർക്കെതിരെ എസ്.എഫ്.ഐ രംഗത്ത് എത്തിയിരിക്കുന്നത്. നേരത്തെ മുതൽ തന്നെ സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ വിവിധ വിഷയങ്ങളിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോൾ ഗവർണറെ പരസ്യമായി വിമർശിച്ച് എസ്.എഫ്.ഐ തന്നെ രംഗത്ത് എത്തിയിരിക്കുന്നത്
ആ ബസ്റ്റോപ്പ് പൊളിച്ചു മാറ്റി; പുതിയത് നിർമ്മിക്കുമെന്ന് കോർപ്പറേഷൻ
വിവാദമായ തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിന് സമീപത്തെ ബസ് സ്റ്റോപ്പ് കോർപറേഷൻ പൊളിച്ച് മാറ്റി. സമീപത്ത് പുതിയ ബസ് സ്റ്റാന്റ് നിർമ്മിക്കുമെന്നാണ് കോർപറേഷൻ വാഗ്ദാനം. വിദ്യാർത്ഥികൾ ഒന്നിച്ച് ഇരിക്കുന്നത് തടയാൻ ബെഞ്ച് മാതൃകയിൽ ഉണ്ടായിരുന്ന ഇരിപ്പിടം മുറിച്ച് മാറ്റിയത് നേരത്തെ വിവാദമായിരുന്നു.
ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരിക്കുന്നത് തടയാൻ രണ്ട് മാസം മുൻപാണ് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ ബെഞ്ച് സീറ്റ് മുറിച്ച് മാറ്റി ഒറ്റ സീറ്റ് നിർമ്മിച്ചത്. ഇതിനെതിരെ വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പ്രതിഷേധിച്ച് സെൽഫി ഇട്ടതോടെ സംഭവം വിവാദമായി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...