ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിച്ചു; സർക്കാരിനെതിരെ ഉപവാസ സമരം നടത്തി ബിജെപി

ശബരിമലയുടെ വികസനത്തിന് നൽകിയ 100 കോടിയിൽ അഞ്ചു കോടി മാത്രമാണ്  വിനിയോഗിച്ചതെന്നും ഇക്കാര്യം ടൂറിസം മന്ത്രിയോട് ചോദിച്ചിട്ടുണ്ടെന്നും ഇതിൽ ഉടനെതന്നെ ഒരു തീരുമാനം ഉണ്ടാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.    

Last Updated : Jun 12, 2020, 03:53 PM IST
ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിച്ചു; സർക്കാരിനെതിരെ ഉപവാസ സമരം നടത്തി ബിജെപി

തിരുവനന്തപുരം:  ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിച്ച സർക്കാരിനെതിരെയും കോൺഗ്രസ്സ്, ഇടത് വ്യാജ പ്രചാരണങ്ങൾക്ക് എതിരായും ബിജെപി ഉപവാസസമരം നടത്തി. 

ചെമ്പഴന്തി ഗുരുകുലത്തിന് മുന്നിലാണ് ഉപവാസ സമരം നടത്തിയത്.  ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനാണ് സമരം ഉദ്ഘാടനം ചെയ്തത്.  ശിവഗിരി പദ്ധതിയിൽ നടത്തിയ അട്ടിമറിയിൽ കേന്ദ്ര സർക്കാർ തന്നെ  ഒരു തീരുമാനമെടുക്കുമെന്നും ഉദ്ഘാടനം ചെയ്തുകൊണ്ട് സുരേന്ദ്രൻ പറഞ്ഞു.    

Also read: കൈമുത്തിയാൽ രോഗസൗഖ്യം: മുത്തലിനൊപ്പം കൊറോണയും കിട്ടി, ആൾദൈവം മരിച്ചു

കേന്ദ്ര സർക്കാർ ശിവഗിരി തീർത്ഥാടന സർക്യൂട്ട് അട്ടിമറിച്ചെന്ന വ്യാജപ്രചാരണങ്ങൾക്കെതിരെയാണ് ബിജെപി പ്രതിഷേധം നടത്തിയത്.  ശിവഗിരിയിൽ ആരുടെയും ദുഷ്ടചിന്ത നടക്കില്ലെന്ന്  പറഞ്ഞ സുരേന്ദ്രൻ ശിവഗിരിയുടെ കാര്യം പറയുമ്പോൾ ശബരിമലയുടെ വികസനത്തിന് നല്കിയ തുകയെപ്പറ്റി ആരും മിണ്ടുന്നില്ലയെന്നും പറഞ്ഞു. 

Also read: viral video: തൂവെള്ള നിറത്തിലെ പീലി വിടർത്തിയാടുന്ന മയിൽ... 

ശബരിമലയുടെ വികസനത്തിന് നൽകിയ 100 കോടിയിൽ അഞ്ചു കോടി മാത്രമാണ്  വിനിയോഗിച്ചതെന്നും ഇക്കാര്യം ടൂറിസം മന്ത്രിയോട് ചോദിച്ചിട്ടുണ്ടെന്നും ഇതിൽ ഉടനെതന്നെ ഒരു തീരുമാനം ഉണ്ടാകുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.  കേന്ദ്രം കേരളത്തിനായി പദ്ധതികൾ ലഭ്യമാക്കുന്നതിനോട് മുഖ്യമന്ത്രിക്കും സർക്കാരിനും തൽപര്യം ഇല്ലയെന്നും കേന്ദ്രത്തിന്റെ ആയുഷ്മാൻ ഭാരത് പദ്ധതിയടക്കം കേരളത്തിൽ ആട്ടിമറിച്ചുവെന്നും സുരേന്ദ്രൻ പറഞ്ഞു.  മാത്രമല്ല കേന്ദ്ര സർക്കാരിനെതിരെയുള്ള ഇടത് വലത് മുന്നണികളുടെ കുപ്രപ്രചാരണങ്ങൾക്കെതിരെ കനത്ത പ്രതിഷേധം നടത്താനാണ് ബിജെപിയുടെ തീരുമാനം.    

Trending News