ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യയെന്ന്‍ ശിവസേന

തൃപ്തി ദേശായിയെ മല കയറാൻ സമ്മതിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. 

Last Updated : Oct 14, 2018, 02:15 PM IST
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിച്ചാല്‍ കൂട്ട ആത്മഹത്യയെന്ന്‍ ശിവസേന

തിരുവനന്തപുരം: ശബരിമലയില്‍ പ്രായ വ്യത്യാസമില്ലാതെ സ്ത്രീകളെ കയറ്റിയാല്‍ കൂട്ട ആത്മഹത്യ ചെയ്യുമെന്ന് ശിവസേനയുടെ പരസ്യാഹ്വാനം. അടുത്ത ആഴ്ച നട തുറക്കുമ്പോള്‍ 'ആചാരം തെറ്റിച്ച്' യുവതികളെ ശബരിമലയില്‍ പ്രവേശിപ്പിച്ചാല്‍ ശിവസേനയിലെ സ്ത്രീ പ്രവർത്തകർ കൂട്ടം ചേർന്ന് ആത്മഹത്യ ചെയ്യുമെന്നാണ് ശിവസേനയുടെ പുതിയ പ്രഖ്യാപനം. 

മാത്രമല്ല, തൃപ്തി ദേശായിയെ മല കയറാൻ സമ്മതിക്കില്ലെന്നും ശിവസേന വ്യക്തമാക്കി. ശബരിമല നട തുറക്കുന്ന ഈ 17, 18 തീയതികളില്‍ ശിവസേന പ്രവർത്തകർ ശബരിമലയിൽ എത്തുമെന്നും തൃപ്തി ദേശായി അടക്കമുള്ള യുവതികൾ മലകയാറാൻ എത്തിയാൽ തടയുമെന്നും ശിവസേന തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് പെരിങ്ങമ്മല അജി കൂട്ടിച്ചേര്‍ത്തു. 

വനിതാ പ്രവർത്തകർ പമ്പയിലും നിലയ്ക്കലിലും സാന്നിധാനത്തും ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം. ബി.ജെ.പി. ലോങ് മാര്‍ച്ച് നടത്തേണ്ടത് സെക്രട്ടറിയറ്റിന് മുന്നിലേക്കല്ല, കേന്ദ്രത്തിനു മുന്നിലേക്കാണെന്നും പറഞ്ഞു.

Trending News