മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ

കാസർഗോഡ് നടന്ന വാർത്താസമ്മേളനത്തിൽ മതത്തിന്റെ പേരിൽ തീവ്രവാദം വളർത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.      

Last Updated : Sep 22, 2020, 07:22 PM IST
  • പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ അൽ-കൊടിയേരിയായി മാറിയിരിക്കുകയാണെന്ന് പറഞ്ഞ സുരേന്ദ്രൻ സദ്ദാംഹുസൈനെ തൂക്കിക്കൊന്നപ്പോൾ ഹർത്താൽ നടത്തിയവരാണ് സി.പി.എമ്മുകാരെന്നും പറഞ്ഞു.
  • ജലീലിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ഖുറാനെ ഉപയോഗിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ ബിൻലാദനാവാൻ ശ്രമിക്കുന്നു: കെ. സുരേന്ദ്രൻ

കാസർഗോഡ്: മുഖ്യമന്ത്രി ബിൻലാദനാവാൻ ശ്രമിക്കുന്നുവെന്ന് കെ. സുരേന്ദ്രൻ (K.Surendran).  കാസർഗോഡ് നടന്ന വാർത്താസമ്മേളനത്തിൽ മതത്തിന്റെ പേരിൽ തീവ്രവാദം വളർത്താൻ മുഖ്യമന്ത്രി ശ്രമിക്കുന്നുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.    

പാർട്ടി സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ (Kodiyeri Balakrishnan) അൽ-കൊടിയേരിയായി മാറിയിരിക്കുകയാണെന്ന് പറഞ്ഞ സുരേന്ദ്രൻ സദ്ദാംഹുസൈനെ തൂക്കിക്കൊന്നപ്പോൾ ഹർത്താൽ നടത്തിയവരാണ് സി.പി.എമ്മുകാരെന്നും പറഞ്ഞു. 

Also read: സംസ്ഥാനത്ത് 4125 പേർക്ക് കൊറോണ സ്ഥിരീകരിച്ചു; 3007 പേർ രോഗമുക്തർ 

ജലീലിനെ രക്ഷിക്കാൻ മുഖ്യമന്ത്രി ഖുറാനെ ഉപയോഗിക്കുകയാണെന്നും സുരേന്ദ്രൻ ആരോപിച്ചു.  ഖുറാന്റെ മറവിൽ സ്വർണ്ണക്കടത്ത് നടന്നോയെന്ന് അറിയില്ല എന്നാണ് ഇപ്പോൾ മന്ത്രി ജലീൽ (K.T. Jaleel) പറയുന്നതെന്നും മുഖ്യമന്ത്രി നിലപാട് മാറ്റാൻ തയ്യാറുണ്ടോയെന്നും കെ. സുരേന്ദ്രൻ ചോദിച്ചു.   

ഒരു കൂട്ടരുടെ വികാരം വ്രണപ്പെടുത്തി എന്ന് പറഞ്ഞ് ജനങ്ങളിൽ ഭിന്നിപ്പുണ്ടാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്ന പിണറായി വിജയന്റെ (Pinarayi Vijayan) നിലപാട് സി.പി.എമ്മിലെ ഒരു വിഭാ​ഗത്തിനെ വഞ്ചിക്കുന്നതാണെന്നും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വഞ്ചിക്കപ്പെട്ട അവർ സി.പി.എമ്മിന്റെ ഈ ഇരട്ടത്താപ്പിനെതിരെ പ്രതികരിക്കുമെന്നും സുരേന്ദ്രൻ ചൂണ്ടിക്കാട്ടി.  

Also read: Gold smuggling case: സത്യം അറിയണമെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം 

കൂടാതെ ലീഗ്-സിപിഎം അവിശുദ്ധ കൂട്ടുകെട്ടാണ് മഞ്ചേശ്വരം എംഎൽഎ എം സി കമറുദ്ദീനെ സർക്കാർ സംരക്ഷിക്കുന്നതെന്നും ആ വിശ്വാസത്തിന്റെ പുറത്താണ് കമറുദ്ദീൻ ഒരു മുൻകൂർ ജാമ്യാപേക്ഷപോലും നൽക്കാത്തതെന്നും സുരേന്ദ്രൻ പറഞ്ഞു.  കോടികണക്കിന് രൂപയുടെ തട്ടിപ്പ് നടന്നിട്ടും ഒരു ചോദ്യം ചെയ്യലിന് പോലും എംഎൽഎയെ വിളിപ്പിക്കാത്ത സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം (Crime Branch) നടത്തുമെന്ന് പറയുന്നത് കണ്ണിൽപൊടിയിടാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.  

Trending News