Bus Accident Visuals: ആംബുലൻസിൽ തട്ടി, പിന്നാലെ മറ്റു വാഹനങ്ങളിലും; ഒടുവിൽ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് നിന്നു; വല്ലാർപാടം ബസ് അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

ബസ് ഡ്രൈവർ ഉൾപ്പെടെ 20ഓളം പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

Written by - Zee Malayalam News Desk | Last Updated : Oct 2, 2024, 09:59 AM IST
  • ആംബുലൻസിലും ബൈക്കുകളിലും ഇടിച്ച ശേഷം കണ്ടെയ്നറിൽ ഇടിപ്പിച്ചാണ് ഡ്രൈവർ ബസ് നിർത്തിയത്.
  • ഇതോടെ വൻ അപകടം ഒഴിവായി.
Bus Accident Visuals: ആംബുലൻസിൽ തട്ടി, പിന്നാലെ മറ്റു വാഹനങ്ങളിലും; ഒടുവിൽ കണ്ടെയ്നർ ലോറിയിൽ ഇടിച്ച് നിന്നു; വല്ലാർപാടം ബസ് അപകടത്തിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

കൊച്ചി: കൊച്ചി വല്ലാർപാടം ബസ് അപകടത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ബ്രേക്ക് നഷ്ടമായതിന് പിന്നാലെ ബസ് മറ്റ് വാഹനങ്ങളിൽ പോയി ഇടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ആംബുലൻസിലും ബൈക്കുകളിലും ഇടിച്ച ശേഷം കണ്ടെയ്നറിൽ ഇടിപ്പിച്ചാണ് ഡ്രൈവർ ബസ് നിർത്തിയത്. ഇതോടെ വൻ അപകടം ഒഴിവായി. ബസിന് ബ്രേക്ക് നഷ്ടമായി എന്ന് ഡ്രൈവർ അലറി വിളിക്കുന്നതും ദൃശ്യങ്ങളിൽ കേള്‍ക്കാം. ആംബുലൻസിലെ രോഗിയും ബസ്സിലെ യാത്രക്കാരും അടക്കം 20 ഓളം പേർക്ക് അപകടത്തിൽ പരിക്കേറ്റിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് വല്ലാർപാടം കണ്ടെയ്ന‌ർ ടെർമിനലിന് സമീപം അപകടമുണ്ടായത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News