Sidhique Case: തിരഞ്ഞ് പൊലീസ്, പിടികൊടുക്കാതെ സിദ്ദിഖ്; കേരളത്തിന് പുറത്തേക്കും അന്വേഷണം

Rape Case against Sidhique: സിദ്ദിഖിനായി അർധരാത്രിയിലും പൊലീസ് കൊച്ചിയിലെ ഹോട്ടലുകൾ കേന്ദ്രീകരിച്ച് തെരച്ചിൽ നടത്തുകയായിരുന്നു

Written by - Zee Malayalam News Desk | Last Updated : Sep 25, 2024, 08:59 AM IST
  • സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്.
  • കേരളത്തിന് പുറത്തും സംഘം അന്വേഷണം നടത്തും.
Sidhique Case: തിരഞ്ഞ് പൊലീസ്, പിടികൊടുക്കാതെ സിദ്ദിഖ്; കേരളത്തിന് പുറത്തേക്കും അന്വേഷണം

കൊച്ചി: നടൻ സിദ്ദിഖിനെ പിടികൂടാൻ പൊലീസിന്‍റെ വ്യാപക തെരച്ചിൽ. സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് തെരച്ചിൽ നടത്തുന്നത്. കേരളത്തിന് പുറത്തും സംഘം അന്വേഷണം നടത്തും. സിനിമ സുഹൃത്തുക്കളുടെ ഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. കൊച്ചിയിലെ ഹോട്ടലുകളിലും പൊലീസ് രാത്രി പരിശോധന നടത്തിയിരുന്നു. നടന്റെ കൊച്ചിയിലെ രണ്ട് വീട്ടിലും ബന്ധുവീടുകളിലും സിദ്ദിഖിനായി തെരച്ചിൽ നടന്നു. 

അതേസമയം ഹൈക്കോടി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ സിദ്ദിഖ് സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. സിദ്ദിഖ് ഇന്ന് ഹർജി നൽകിയേക്കും. സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ഹർജിയുമായി ബന്ധപ്പെട്ട് ഡൽഹിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. വിധി പകർപ്പ് കൈമാറി. അതിജീവിത പരാതി നൽകാൻ വൈകിയതുൾപ്പെടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി സമർപ്പിക്കുക. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ അന്വേഷണ സംഘം സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുകയാണ്. ഇതിനിടെയാണ് സിദ്ദിഖ് മൂൻകൂർ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്. 

Also Read: Sidhique: സിദ്ദിഖ് സുപ്രീംകോടതിയിലേക്ക്, ഇന്ന് ഹർജി നൽകിയേക്കും

 

തടസ്സഹർ‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കി. സിദ്ദിഖ് മുൻകൂർ ജാമ്യ അപേക്ഷ നൽകിയാൽ തന്റെ ഭാഗം കേൾക്കാതെ തീരുമാനം എടുക്കരുതെന്ന് അതിജീവിത സുപ്രീംകോടതിയെ അറിയിക്കുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News