Kollam sarath:എസ് ജാനകിയുടെ ശബ്ദത്തിലൂടെ പ്രശസ്തൻ; ഗായകൻ പരിപാടിക്കിടെ കുഴഞ്ഞ് വീണു മരിച്ചു

കുഴഞ്ഞ് വീണ ശരത്തിനെ ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല (kollam sarath death)

Written by - Zee Malayalam News Desk | Last Updated : May 9, 2022, 11:49 AM IST
  • ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
  • കൊല്ലം കുരീപ്പുഴ മണലിൽ കുടുംബാംഗമാണ്
  • പാട്ട് പാടുമ്പോഴായിരുന്നു പക്ഷാഘാതം ഉണ്ടായത്.
Kollam sarath:എസ് ജാനകിയുടെ ശബ്ദത്തിലൂടെ പ്രശസ്തൻ; ഗായകൻ പരിപാടിക്കിടെ കുഴഞ്ഞ് വീണു മരിച്ചു

കോട്ടയം: എസ് ജാനകിയുടെ ശബ്ദത്തിലൂടെ പ്രശസ്തനായ കൊല്ലം ശരത്ത് ഗാനമേളക്കിടെ കുഴഞ്ഞ് വീണു മരിച്ചു. കോട്ടയത്ത് ബന്ധുവിൻറെ വിവാഹ ചടങ്ങിൽ പാട്ട് പാടിക്കൊണ്ടിരിക്കുമ്പോഴായിരുന്നു സംഭവം. 

കുഴഞ്ഞ് വീണ ശരത്തിനെ ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരുവനന്തപുരത്തെ സരിഗ ഗാനമേള ട്രൂപ്പിലായിരുന്നു ശരത്ത് പാടിയിരുന്നത്. അടുത്ത ബന്ധുവിൻറെ അഭ്യർഥന പ്രകാരം പാട്ട് പാടുമ്പോഴായിരുന്നു പക്ഷാഘാതം ഉണ്ടായത്.

Also Read: Sanjith Murder Case: സഞ്ജിത്ത് കൊലപാതക കേസിലെ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ

ഒരിക്കലുണ്ടായ അപകടത്തിൽ ശരത്തിൻറെ വലതു കൈ നഷ്ടമായിരുന്നു. കോവിഡിന് ശേഷം വേദികളിൽ സജീവമാകുന്നതിനിടെയാണ് ശരത്തിൻറെ അപ്രതീക്ഷിത വിയോഗം. സുഹൃത്തുക്കളെയും ഇത് വളരെ അധികം വിഷമത്തിൽ ആക്കിയിട്ടുണ്ട്.

കൊല്ലം കുരീപ്പുഴ മണലിൽ കുടുംബാംഗമാണ് ശരത്ത്. അവിവാഹിതനാണ് അമ്മ: രാജമ്മ, സഹോദരി: ദീപ. ശവ സംസ്കാരം  മുളങ്കാടകം ശ്മശാനത്തില്‍.

വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസ്

 തിരുവല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ. പാലപ്പുര ജംഗ്ഷന് സമീപം കുന്താലം വിള വീട്ടിൽ നിർമല (57)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരീരം പൂർണമായും കത്തിക്കരിഞ്ഞ നിലയിലായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് സംഭവം.പുലർച്ചെ മക്കളാണ് വിവരം നാട്ടുകാരെ അറിയിക്കുന്നത്. മൂന്നു വർഷം മുമ്പ് ഭർത്താവ് മരിച്ച നിർമ്മല മക്കളോടൊപ്പമായിരുന്നു താമസം. വീടിന് സമീപത്തായി ഒരു ഒരു കട നടത്തി വരികയാണ് നിർമ്മല. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

 

 

Trending News