സിസ്റ്റര്‍ അമല കൊലക്കേസ്: സതീഷ് ബാബു കുറ്റക്കാരന്‍

കൊലപാതകം, ഭവനഭേദനം, ബലാത്സംഘം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് വിധി പറയുക.

Last Updated : Dec 19, 2018, 02:06 PM IST
സിസ്റ്റര്‍ അമല കൊലക്കേസ്: സതീഷ് ബാബു കുറ്റക്കാരന്‍

കോട്ടയം: പാലായിലെ ലിസ്യൂ കർമലൈറ്റ് കോൺവെന്‍റില്‍ വെച്ച്‌ സിസ്റ്റര്‍ അമല കൊല ചെയ്യപ്പെട്ട കേസില്‍ ശിക്ഷാ വിധിയില്‍ വാദം നാളെ. പാലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ കമനീഷാണ് നാളെ  വിധി പറയുന്നത്. 

തെളിവുകളുടെയും പ്രമാണങ്ങളുടെയും തൊണ്ടിമുതലുകളുടെയും അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ ജോര്‍ജ്ജ് ബോബന്‍ കോടതിയില്‍ വാദിച്ചത്.

കൊലപാതകം, ഭവനഭേദനം, ബലാത്സംഘം എന്നി കുറ്റങ്ങള്‍ ചുമത്തിയാണ് വിധി പറയുക. മോഷണം, അതിക്രമിച്ച്‌ കടക്കല്‍ എന്നിവ ഒഴിവാക്കി. അതേസമയം, പ്രോസിക്യൂഷന്‍റെ പല വാദങ്ങളും കെട്ടി ചമച്ചതാണെന്നായിരുന്നു പ്രതിയുടെ വാദം.

പാല കാര്‍മലീത്ത മഠാംഗമായിരുന്ന അറുപത്തിയൊന്‍പതുകാരി അമല കൊല്ലപ്പെട്ട കേസില്‍ കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

2015 സെപ്റ്റംബര്‍ 17 ന് പുലര്‍ച്ചെയാണ് കോണ്‍വെന്‍റിലെ മൂന്നാം നിലയില്‍ സിസ്റ്റര്‍ അമലയുടെ മൃതദേഹം കണ്ടെത്തിയത്. 

മോഷണ ശ്രമത്തിനിടെ സതീഷ് സിസ്റ്റര്‍ അമലയെ മണ്‍വെട്ടി കൊണ്ടു തലക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കാസര്‍ഗോഡ് സ്വദേശിയായ സതീഷ് ബാബു  ഒട്ടനവധി മോഷണ കേസുകളിലും പ്രതിയാണ്. 

പൈക മഠത്തിലെ സിസ്റ്റർ 86 വയസുകാരി ജോസ് മരിയെ കൊലപ്പെടുത്തിയതും താനാണെന്ന് പ്രതി സതീഷ് ബാബു പീന്നീട് ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു. ഈ കേസിൽ വിചാരണ നടന്ന് വരുകയാണ്.
 

 

Trending News