ശോഭാ സുരേന്ദ്രന്‍ നിരാഹാരം ആരംഭിച്ചു

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന്  മുന്നില്‍ ബിജെപി ആരംഭിച്ച നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ നയിക്കും. 

Last Updated : Dec 19, 2018, 07:08 PM IST
ശോഭാ സുരേന്ദ്രന്‍ നിരാഹാരം ആരംഭിച്ചു

തിരുവനന്തപുരം: ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന്  മുന്നില്‍ ബിജെപി ആരംഭിച്ച നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന്‍ നയിക്കും. 

ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് സി കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റി. ശോഭാ സുരേന്ദ്രന്‍റെ നേതൃത്വത്തിൽ നിരാഹാര സമരം മുന്നോട്ട് കൊണ്ടു പോകുമെന്ന് പി.എസ് ശ്രീധരൻ പിള്ള പറഞ്ഞു. 

നേരത്തെ 14 ദിവസം എ എന്‍ രാധാകൃഷ്ണന്‍ നിരാഹാരം കിടന്നിരുന്നു. അതിന് ശേഷമാണ് സി കെ പത്മനാഭന്‍ നിരാഹാരസമരം ഏറ്റെടുത്തത്. പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി കെ പത്മനാഭന്‍ സമരത്തില്‍ നിന്ന് പിന്മാറിയത്. 

 

Trending News