Solar Rape Case : സോളാർ പീഡന കേസ് : മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം പറയണമെന്ന് കെ സി ജോസഫ്

Solar Rape Case : ഇല്ലാത്ത കേസിൻ്റെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ ഇന്ന് സ്വന്തം പാർട്ടിയിലെ കൂരമ്പുകൾ ഏറ്റുവാങ്ങുകയാണെന്ന് കെ സി ജോസഫ് പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Dec 28, 2022, 12:12 PM IST
  • ഇല്ലാത്ത കേസിൻ്റെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ ഇന്ന് സ്വന്തം പാർട്ടിയിലെ കൂരമ്പുകൾ ഏറ്റുവാങ്ങുകയാണെന്ന് കെ സി ജോസഫ് പറഞ്ഞു.
  • ഈ കേസും, പരാതിയും ഗൂഢാലോചനയുടെ ഭാഗമായിരുന്നു.
  • പക്ഷേ സത്യത്തിൻ്റെ മുഖം മൂടിവയ്ക്കാൻ കഴിയില്ലന്ന് തെളിഞ്ഞു.
  • സോളാർ കേസിലെ വിധി എല്ലാവർക്കും പാഠമാണന്നും കെ സി ജോസഫ് പറഞ്ഞു.
Solar Rape Case : സോളാർ പീഡന കേസ് : മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരം പറയണമെന്ന് കെ സി ജോസഫ്

സോളാർ പീഡന  കേസിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള നേതാക്കൾക്ക് ക്ലീൻ ചിറ്റ് നൽകിയ സിബിഐ നടപടി സന്തോഷകരമെന്ന് കെ സി ജോസഫ്. ഇല്ലാത്ത കേസിൻ്റെ പേരിൽ ഉമ്മൻ ചാണ്ടിയെ വേട്ടയാടിയവർ ഇന്ന് സ്വന്തം പാർട്ടിയിലെ കൂരമ്പുകൾ ഏറ്റുവാങ്ങുകയാണെന്ന് കെ സി ജോസഫ് പറഞ്ഞു. ഈ കേസും,  പരാതിയും ഗൂഢാലോചനയുടെ ഭാഗമായിരുന്നു.  പക്ഷേ സത്യത്തിൻ്റെ മുഖം മൂടിവയ്ക്കാൻ കഴിയില്ലന്ന് തെളിഞ്ഞു. സോളാർ കേസിലെ വിധി എല്ലാവർക്കും പാഠമാണന്നും കെ സി ജോസഫ് പറഞ്ഞു.

കോട്ടയം ജില്ലയിലെ നിലവിലുണ്ടായ  പോസ്റ്റർ വിവാദം അനാവശ്യമാണ്. ഉമ്മൻ‌ചാണ്ടി പറഞ്ഞിട്ടാണ് പേരും ചിത്രവും നൽകാഞ്ഞത്.ഉമ്മൻ‌ചാണ്ടിയെ മറയാക്കി ചിലർ കളിക്കുകയാണ്. ഉമ്മൻചാണ്ടിക്ക് ആരുടേയും സംരക്ഷണം വേണ്ടന്നും കെ സി ജോസഫ് പറഞ്ഞു. സോളാർ പീഡന കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും എ പി അബ്ദുള്ളക്കുട്ടിക്കും സിബിഐ ഇന്ന് ക്ലീൻ ചീറ്റ് നൽകിയിരുന്നു.

ALSO READ: Solar Rape case: സോളാർ പീഡനക്കേസ്: ഉമ്മൻചാണ്ടിക്കും അബ്ദുള്ളക്കുട്ടിക്കും ക്ലീൻചീറ്റ്

 ഇത് സംബന്ധിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ഇതോടെ കേസിലെ എല്ലാ പ്രതികളെയും സിബിഐ കുറ്റവിമുക്തരാക്കി. സോളാർ പീഡന കേസിൽ ആറ് കേസുകളാണ് സിബിഐ രജിസ്റ്റർ ചെയ്തിരുന്നത്. ക്ലിഫ് ഹൗസിൽ വച്ച് പരാതിക്കാരിയെ ഉമ്മൻ ചാണ്ടി പീഡിപ്പിച്ചുവെന്നായിരുന്നു ആരോപണം. എന്നാല്‍ ഇത് വസ്തുതകളില്ലാത്ത ആരോപണമാണെന്ന് സിബിഐ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്നായിരുന്നു അബ്ദുള്ളക്കുട്ടിക്കെതിരെ ഉയർന്ന ആരോപണം. 

സോളാർ പീഡനത്തിൽ ആദ്യം രജിസ്റ്റർ ചെയ്ത കേസാണിത്. എന്നാല്‍, ഈ ആരോപണത്തിലും തെളിവുകളില്ലെന്ന് സിബിഐ കോടതിയെ അറിയിച്ചു. കേസിൽ നേരത്തെ ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ പി അനിൽകുമാർ, കെ സി വേണുഗോപാല്‍ എന്നിവർക്ക് സിബിഐ ക്ലീൻ ചിറ്റ് നൽകിയിരുന്നു. ആദ്യം ക്രൈംബ്രാഞ്ച് സംഘം അന്വേഷിച്ചിരുന്ന കേസ് പിന്നീട് സിബിഐക്ക് കൈമാറുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News