ഹെലികോപ്റ്റർ ദുരന്തത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ . വി അശ്വിന് ജന്മനാടിൻറെ വിട

കണ്ണൂർ സൈനികാശുപത്രിയിൽ നിന്നാണ് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ മൃതദേഹം എത്തിച്ചത്

Written by - Zee Malayalam News Desk | Last Updated : Oct 24, 2022, 08:11 PM IST
  • കേരള സർക്കാറിനു വേണ്ടി മന്ത്രി അഹമ്മദ് ദേവർ കോവിൽ പുഷ്പചക്രമർപ്പിച്ചു
  • മൃതദേഹം സൈന്യത്തിന്റെയും പോലീസിന്റേയും ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു
ഹെലികോപ്റ്റർ ദുരന്തത്തിൽ വീരമൃത്യു വരിച്ച സൈനികൻ കെ . വി അശ്വിന് ജന്മനാടിൻറെ വിട

കാസർകോട്:  അരുണാചൽ പ്രദേശ് അതിർത്തിയിൽ കരസേനയുടെ അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടർ രുദ്ര തകർന്ന് വീരമൃത്യു വരിച്ച സൈനികൻ  കെ.വി. അശ്വിന്റെ മൃതദേഹം സൈന്യത്തിന്റെയും പോലീസിന്റേയും ബഹുമതികളോടെ ചെറുവത്തൂർ കിഴക്കെമുറിയിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. 

കണ്ണൂർ സൈനികാശുപത്രിയിൽ നിന്ന് ചെറുവത്തൂരിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ച മൃതദേഹം കണ്ണൂർ ഡി എസ് സി യിലെ സൈനികരുടെയും  കരസേന എ ഇ എൻ കോർഗ്രൂപ്പിലെ സൈനികരുടെയും  അകമ്പടിയിൽ  രാവിലെ 9.30 ന്  കിഴക്കുമുറി പൊതുജനവായനശാല പരിസരത്ത് പൊതുദർശനത്തിനു വെച്ചു. 

കേരള സർക്കാറിനു വേണ്ടി  മന്ത്രി അഹമ്മദ് ദേവർ കോവിൽ പുഷ്പചക്രമർപ്പിച്ചു. മുഖ്യമന്ത്രിക്കുവേണ്ടി ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പുഷ്പചക്രമർപ്പിച്ചു. രാജ്മോഹൻ ഉണ്ണിത്താൻ എം പി, എം എൽ എ മാരായ എം.രാജഗോപാലൻ, ഇ ചന്ദ്രശേഖരൻ, അടക്കം ആയിരങ്ങൾ അന്ത്യാഞ്ജലിയർപ്പിച്ചു. 

വീട്ടുവളപ്പിൽ സൈനിക ചരമോപചാരങ്ങൾകൾക്കുശേഷം മൃതദേഹ പേടകത്തിൽ പൊതിഞ്ഞ ദേശീയ പതാകയും സൈനികന്റെയൂണിഫോമും മാതാപിതാക്കളായ കൗസല്യയ്ക്കും അശോകനും സൈനിക ഉദ്യോഗസ്ഥർ കൈമാറി. ഡി എസ് സി സ്റ്റേഷൻ കമാണ്ടന്റ് കേണൽ ലോകേന്ദ്ര സിംഗിന്റെ നേതൃത്വത്തിൽ സൈനികർ ചരമോപചാര ചടങ്ങുകൾ നടത്തി. സൈനികരും കേരള പോലീസും ആകാശത്തേക്ക് വെടിയുതിർത്ത് ചരമോപചാര ബഹുമതി നൽകി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News