ന്യൂഡൽഹി: സൗമ്യ കൊലകേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീംകോടതി റദ്ദാക്കി. വധശിക്ഷ റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗോവിന്ദച്ചാമി നല്‍കിയ അപ്പീലിലാണ് വിധി.ബലാത്സംഗം, മോഷണം, മോഷണശ്രമത്തിനിടെ മുറിവേല്‍പ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളിലാണ് കോടതി ഏഴു വർഷം കഠിന തടവ് വിധിച്ചത്. രാവിലെ 10.30ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്. ബലാത്സംഗത്തിന് ലഭിക്കുന്ന പരാമാവധി ശിക്ഷയായ ഏഴ് വര്‍ഷം തടവാണ് കോടതി ഇപ്പോള്‍ വിധിച്ചിരിക്കുന്നത്.
അതേസമയം, നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് സൗമ്യയുടെ മാതാവ് സുമതി മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് മുമ്ബില്‍ പൊട്ടിക്കരഞ്ഞു. കേസ് വാദിക്കാന്‍ അറിയാത്ത വക്കീലിനെ ഏല്‍പ്പിച്ചാല്‍ ഇങ്ങനെയുണ്ടാകുമെന്നാണ് സുമതി കരഞ്ഞുകൊണ്ട് പറഞ്ഞത്.
ഗോവിന്ദച്ചാമിയുടെ അപ്പീലില്‍ വാദം കേള്‍ക്കവേ സൗമ്യയെ തള്ളിയിട്ടത് തെളിവ് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്നു സുപ്രീംകോടതി കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു. മാത്രമല്ല കോടതിയില്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്നും സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സൗമ്യ മാനഭംഗത്തിന് ഇരയായിട്ടുണ്ടെന്ന് കോടതിയ്ക്ക് തെളിഞ്ഞു. എന്നാല്‍ മാനഭംഗത്തിന് ശേഷം ഗോവിന്ദച്ചാമി തന്നെയാണ് സൗമ്യയെ തെള്ളിയിട്ട് കൊലപ്പെടുത്തിയതെന്ന് കോടതിയില്‍ തെളിയിക്കണമെന്ന് പ്രോസിക്യൂഷനോട് സുപ്രീം കോടതി പറഞ്ഞിരുന്നു.
ഹൈക്കോടതി മുൻ ജഡ്ജിയും മുതിർന്ന അഭിഭാഷകനുമായ തോമസ് പി.ജോസഫ്, സ്റ്റാൻഡിങ് കൗൺസിൽ നിഷെ രാജൻ ശങ്കർ എന്നിവരാണു സർക്കാരിനായി ഹാജരായത്. സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൗമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ ആയില്ല. മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.