Thiruvananthapuram : കോവിഡിനെ തുടർന്ന് 50 രൂപയാക്കി ഉയർത്തി പ്ലാറ്റ്ഫോം ടിക്കറ്റിന്റെ വില (Platform Ticket Price) പഴയ വിലയിലേക്ക് പുനഃക്രമീകരിച്ചു. ദക്ഷിണ റെയിൽവെയുടെ (Sothern Railway) അധീനതയിൽ വരുന്ന എല്ലാ എല്ലാ ഡിവിഷനകളിലെ പ്രധാനപ്പെട്ട് സ്റ്റേഷനുകളിൽ ഇനിമുതൽ പ്ലാറ്റ്ഫോം ടിക്കറ്റിന് പഴയ വില 10 രൂപയാക്കി വെട്ടിക്കുറച്ചു.
"ദക്ഷിണ റെയിൽവെയുടെ കീഴിൽ വരുന്ന എല്ലാ സ്റ്റേഷനുകളിലെ പ്ലാറ്റ്ഫോം ടിക്കറ്റിന്റെ വില 10 രൂപയാക്കി" ദക്ഷിണ റെയിൽവെ ട്വിറ്ററിലൂടെ അറിയിച്ചു.
ALSO READ : Platform Ticket ഉപയോഗിച്ചും ട്രെയിനിൽ യാത്ര ചെയ്യാൻ കഴിയും, അറിയൂ Indian Railway യുടെ ഈ നിയമം
Platform tickets will be priced at Rs. 10/ticket uniformly across all the stations over Southern Railway
As part of easing of COVID restrictions,PF rate has been slashed from Rs.50 to Rs.10 at major stations across all 6 divisions of SR rolling back the hike announced earlier
— Southern Railway (@GMSRailway) November 25, 2021
പുതിയ ടിക്കറ്റ് നിരക്ക് ദക്ഷിണ റെയിൽവെയുടെ കേരളത്തിലെ രണ്ട് റെയിൽവെ ഡിവിഷനുകളായ തിരുവനന്തപുരം, പാലക്കാട് ഡിവിഷനുകളിൽ ഇന്ന് മുതൽ പ്രബല്യത്തിൽ വരും. സംസ്ഥാനത്താകെ ഇരു ഡിവിഷനുകളിലായി 33 പ്രധാന റെയിൽവെ സ്റ്റേഷനുകളാണുള്ളത്.
ALSO READ : Indian Railway: ഇനി Train യാത്രയ്ക്ക് Power Bank കൂടി കരുതിക്കോളൂ, പുതിയ നിയമം വരുന്നു....
രാവിലെ തന്നെ ഇന്ത്യയിലെ മറ്റ് റെയിൽവെ സോണുകളും പ്ലാറ്റ്ഫോം ടിക്കറ്റിന്റെ തുക 40 രൂപ വെട്ടിക്കുറച്ചിരുന്നു. ഇന്ന് മുതൽ പുതിയ നിരക്ക് പ്രബല്യത്തിൽ വരും.
Reverting platform ticket to Rs 10 at CSMT, Dadar, LTT, Thane, Kalyan and Panvel stations @drmmumbaicr
The details are pic.twitter.com/EDt5E7A9EF— Central Railway (@Central_Railway) November 24, 2021
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...